തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ

സ്പായുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിലേക്ക് പൊലീസ് കൊണ്ടുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തുകയാണ്.

പത്തനംതിട്ട | തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വരുൺ ആണ് പിടിയിലായത്. ഇനി മൂന്ന് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. നിരണം സ്വദേശിയാണ് പിടിയിലായ വരുൺ.ആലുവയിൽ നിന്ന് ഇന്നലെ അർധരാത്രിയാണ് വരുൺ പിടിയിലായത്. വരുണിന്‍റെ മൊബൈൽ ലൊക്കേഷൻ കൊച്ചിയിലാണെന്ന് മനസിലാക്കി പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. നേരത്തെ സുബിൻ, ബെർലിൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ ആറ് പ്രതികളുള്ള കേസിൽ ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഒളിവിൽ പോയ ബാക്കി പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇവർ സംസ്ഥാനം വിട്ടതായും പൊലീസിന് സംശയമുണ്ട്.

കേസിൽ പൊലീസിന്റെ സമയോചിത ഇടപെടലിലാണ് രണ്ടു പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും അന്വേഷണസംഘം പറയുന്നു. സ്പായുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിലേക്ക് പൊലീസ് കൊണ്ടുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തുകയാണ്.ഇനി പിടിയിലാകാനുള്ള പ്രതികൾ സംസ്ഥാനം വിട്ടെന്ന് സൂചന. മുഖ്യപ്രതി മരണസുബിൻ ഉൾപ്പെടെ 3 പേരെ മാത്രമാണ് ഇതുവരെ പ്രത്യേക അന്വേഷണസംഘത്തിന് പിടികൂടാനായത്. കൂട്ടബലാത്സംഗത്തിന് കേസെടുത്ത് ഒരാഴ്ച ആകുമ്പോഴും പ്രതികൾ ഒളിവിൽ തന്നെ എന്നത് പൊലീസിന് നാണക്കേടാണ്. നിലവിൽ പ്രതിപ്പട്ടികയിലുള്ള ആറു പേരിൽ മരണസുബിനും കൂട്ടാളി ബെർലിൻദാസും വരുണും മാത്രമാണ് പിടിയിലായത്. മറ്റ് 3 പേർ സംസ്ഥാനം വിട്ടെന്നാണ് നിഗമനം. അതീജീവിതയുടെ വെളിപ്പെടുത്തലിൽ പീഡനത്തിന് ഒത്താശ ചെയ്തതായി പറയുന്ന സ്പായിലെ സഹപ്രവർത്തകയെയും അവരുടെ ആൺസുഹൃത്തിനെയും ചോദ്യംചെയ്യും. കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്. സ്പായിലെ അതിക്രൂര പീഡനത്തിന് സഹപ്രവർത്തകയും ഒത്താശ ചെയ്തെന്ന് അതിജീവിത ആരോപിച്ചിരുന്നു. സ്പായിലെ ഈ ജീവനക്കാരിയുടെയും അവരുടെ ആൺസുഹൃത്തിന്‍റെയും മൊഴിയെടുക്കും. പ്രതിചേർക്കാനും സാധ്യതയുമുണ്ട്. ക്വട്ടേഷനും ഗുണ്ടാപിരിവ് നൽകാത്തതിലെ വിരോധവുമാണ് മരണസുബിനും സംഘവും കാണിച്ച അതിക്രമത്തിന് പിന്നിലെന്ന് അതിജീവിത ആരോപിച്ചിരുന്നു. അതിൽ ക്വട്ടേഷൻ ആരോപണത്തിന് ഇനിയും തെളിവ് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് സുബിൻ അലക്സാണ്ടർ അടക്കം ആറ് പേർ. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇതിൻ്റെ ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിച്ചു. ഈ സമയം സ്പായിൽ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ സംഭവത്തിന് ശേഷം സ്പായിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പ്രതി അലക്സാണ്ടർ സുബിനെ കുറ്റപ്പുഴയിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. രണ്ട് പേരെ കൂടി പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ‘മരണം’ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ. സംഭവം പുറത്തുപറഞ്ഞാൽ കുന്നുകളയും എന്നും പ്രതികൾ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി. ഒന്നാം തീയതി നടന്ന സംഭവത്തിൽ മൂന്നാം തീയതി ആയിരുന്നു പൊലീസ് കേസ് എടുത്തത്.

You might also like

-