സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അനിൽ സ്വർണക്കടത്ത് പിടികൂടിയ ദിവസം സ്വപ്ന യുമായി സംസാരിച്ചിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സരിത്തിനോട് കുറ്റമേൽക്കാൽ പറയാൻ അനിൽ ഉപദേശിച്ചെന്ന് സ്വപ്നയുടെ മൊഴിയുണ്ട്.
കൊച്ചി :തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കുറ്റമേൽക്കാൻ സരിതി നോട് പറയണമെന്ന് അനിൽ ഉപദേശിച്ചെന്ന് സ്വപ്നയുടെ മൊഴിയുണ്ട് .
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അനിൽ സ്വർണക്കടത്ത് പിടികൂടിയ ദിവസം സ്വപ്ന യുമായി സംസാരിച്ചിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സരിത്തിനോട് കുറ്റമേൽക്കാൽ പറയാൻ അനിൽ ഉപദേശിച്ചെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സ്വർണക്കടത്തിനെക്കുറിച്ച് അനിലിന് നേരത്തേ അറിവുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുക. വിദേശത്തുള്ള ഒരു കേസിന്‍റെ പേരിൽ അനിലിന് യാത്രാ വിലക്കുണ്ടായിരുന്നു. സ്വപ്ന സുരേഷ് ഇടപെട്ട് ഈ യാത്രാവിലക്ക് നീക്കി നൽകിയെന്നും കസ്റ്റംസിന് വിവരമുണ്ട്. ഇതിന് പകരമായി അനിൽ സഹായിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. അതേസമയം മുഖ്യമന്ത്രി മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെയും ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിളിപ്പിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന് സമീപത്ത് അരുൺ ബാലചന്ദ്രൻ എടുത്ത് നൽകിയ ഫ്ളാറ്റിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ പറഞ്ഞിട്ടാണ് ഫ്ളാറ്റ് എടുക്കാൻ സഹായിച്ചതെന്ന് അരുൺ പിന്നീട് വ്യക്തമാക്കിയിരുന്നു.
ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കസ്‌റ്റംസ് പിടികൂടുന്നത്. അതേ ദിവസം ഉച്ചയ്‌ക്ക് സ്വപ്നാ സുരേഷും അനിൽ നമ്പ്യാരും ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു . സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍