ആന്ധ്രാപ്രദേശിൽ മഴ നിരവധി പ്രദേശങ്ങളിൽ പ്രളയം ബസുകൾ ഒഴുക്കിൽപ്പെട്ട് 23 പേർ മരിച്ചു
പ്രളയത്തെ തുടർന്ന് കടപ്പ ജില്ലയിലെ മണ്ടപ്പള്ളി അക്കേപാടു നന്ദലുരു ഗ്രാമങ്ങളിൽ ഒറ്റപ്പെട്ട ജനങ്ങളെ പുറത്തെത്തിയ്‌ക്കാൻ പോയ ആന്ധ്രാപ്രദേശ് ആർടിസി ബസുകളാണ് ഒഴുക്കിൽപ്പെട്ടത്
അമരാവതി: ആന്ധ്രാപ്രദേശിൽ മഴ കനക്കുന്നു. റോഡ് – റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബസുകൾ ഒഴുക്കിൽപ്പെട്ട് 23 പേർ മരിച്ചു. 100ൽ അധികം പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. പ്രളയ ദുരിത പ്രദേശത്തേയ്‌ക്ക് രക്ഷാ പ്രവർത്തനത്തിന് പോയ മൂന്ന് ബസുകളാണ് അപകടത്തിൽപ്പെട്ടത്. ദക്ഷിണ ആന്ധ്രയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് സംഭവം.കനത്ത മഴയെ തുടർന്ന് ചെയ്യൂരു നദിയിലെ വെള്ളത്തിന്റെ തോത് ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. കൂടാതെ പാപാഗ്നി, സ്വർമുഖി, ഗാർഗേയി നദികളും കരകവിഞ്ഞ് ഉയരുകയാണ്. പ്രളയം വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നിനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി ജഗന്ഡ മോഹൻ റെഡ്ഡി അറിയിച്ചു.
പ്രളയത്തെ തുടർന്ന് കടപ്പ ജില്ലയിലെ മണ്ടപ്പള്ളി അക്കേപാടു നന്ദലുരു ഗ്രാമങ്ങളിൽ ഒറ്റപ്പെട്ട ജനങ്ങളെ പുറത്തെത്തിയ്‌ക്കാൻ പോയ ആന്ധ്രാപ്രദേശ് ആർടിസി ബസുകളാണ് ഒഴുക്കിൽപ്പെട്ടത്. നിറയെ ആളുകളുമായി മടങ്ങുകയായിരുന്ന ബസ് പ്രളയ മേഖലയിൽവെച്ച് മുന്നോട്ട് പോകാനാകാതെ നിന്നു പോവുകയായിരുന്നു. ഇതോടെ ആളുകൾ ബസിന് മുകളിൽ കയറി നിന്ന് സഹായം അഭ്യർത്ഥിച്ചു. പിന്നാലെ ബസ് ഒഴുകിപ്പോയി.
സമാനതകളില്ലാത്ത പ്രളയ ദുരിതത്തിനാണ് ആന്ധ്രാപ്രദേശ് സാക്ഷ്യം വഹിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നേരന്ദ്രമോദി, മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കേന്ദ്രസർക്കാരിൽ നിന്നും സാദ്ധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
https://twitter.com/laasiyapriya