കൊല്ലത്തു കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രവാസി മരിച്ചു
ഗുരുതരമായി പരിക്കേറ്റ വർഗീസിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി
കൊല്ലം|കൊല്ലത്തു കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രവാസി മരിച്ചു . കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രവാസിയാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചുത് . ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽനിന്നു നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ വർഗീസിനെ കാട്ടുപോത്ത് പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ വർഗീസിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
അതേസമയം മലപ്പുറം നിലമ്പൂരിൽ തേനെടുക്കുന്നതിനിടെ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത എന്ന 40 വയസുകാരന്റെ കാലിനാണ് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.തലനാരിഴയ്ക്കാണ് പരുക്കുകളോടെ യുവാവ് കരടിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. തേനെടുക്കാനായി ഇയാൾ കാട്ടിലേക്ക് പോകുമ്പോൾ തന്നെ കരടി ഇദ്ദേഹത്തിന്റെ പിന്നാലെ കൂടി. സാഹസികമായി വള്ളിയിൽ പിടിച്ചുതൂങ്ങി മരത്തിൽ കയറിയാണ് വെളുത്ത രക്ഷപ്പെട്ടത്. എന്നാൽ മരത്തിൽ കയറുന്നതിനിടെ കരടി ഇയാളുടെ പിന്നാലെയെത്തി വലതുകാലിന്റെ തുടയിൽ ആക്രമിക്കുകയായിരുന്നു.
കോട്ടയം കണമല ശബരിമല പാതയിൽ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണ് മരിച്ചത്.ചാക്കോച്ചൻ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. തോമസ് തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി