അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയെ മയക്കുവെടി വെച്ചു. ചികിത്സ നൽകി തുടർ ചികിത്സ അഭയാരണ്യത്തിൽ .

ഏഴാറ്റുമുഖം ഗണപതിയ്ക്കെതിരെ റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. പരുക്കേറ്റ ആനയെ കുത്തിമറിച്ചിട്ടതിനെ തുടര്‍ന്നാണ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചത്

തൃശൂർ | അതിരപ്പിള്ളിയിൽ പരുക്കേറ്റ ആനയെ മയക്കുവെടിവച്ചു ചികിത്സ നൽകിത്തുടങ്ങി വെടിയേറ്റ കൊമ്പന് സമീപം നിലകൊണ്ട കാട്ടാനയെ തുരത്തിയശേഷമാണ് ചികിത്സ ആരഭിച്ചത് .വലിയ രീതിയിൽ ചിന്നം വിളിച്ച് ഉണർത്താനാണ് ഏഴാറ്റുമുഖം ​ഗണപതി എന്ന കാട്ടാന ശ്രമം നടത്തി വെടിയേറ്റ ആനയെ ഏറെനേരം ഒപ്പം ഉണ്ടായിരുന്ന കാട്ടാന തുമ്പികൈയുപയോഗിച്ച താങ്ങി നിർത്തി ആനയെ കോടനാട് അഭയാരണ്യത്തിലേക്ക് മാറ്റും. ഏഴാറ്റുമുഖം ഗണപതിയ്ക്കെതിരെ റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. പരുക്കേറ്റ ആനയെ കുത്തിമറിച്ചിട്ടതിനെ തുടര്‍ന്നാണ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചത്. ആനയെ പ്രദേശത്ത് നിന്ന് തുരത്തി. . വനംവകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ അടക്കമുള്ള സംഘമാണ് ആനക്ക് ചികിത്സ നല്കികൊണ്ടിരിക്കുന്നത് .

ആന മയങ്ങി നിന്നതിനാൽ കൊമ്പ് ഉപയോ​ഗിച്ച് തള്ളിയതിനെ തുടർന്നാണ് ആന മറിഞ്ഞുവീണത്. മറിഞ്ഞുവീണ ആനയുടെ അടുത്തേക്ക് ഡോ. അരുൺ സക്കറിയ അടക്കമുള്ള സംഘം എത്തി. ആനയെ എഴുന്നേൽപ്പിക്കാൻ ഇനി കുങ്കിയാനകളുടെ സഹായം ആവശ്യമായി വരും. ആനയെ പിടികൂടി എറണാകുളം കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ചാൽ താമസിപ്പിക്കാനുള്ള ആനക്കൂട് ബലപ്പെടുത്താനുള്ള ജോലികളും ഒരു വശത്ത് ആരംഭിച്ചിരുന്നു. മൂന്നാറിൽ നിന്നും 100ൽ അധികം യൂക്കാലിപ്സ് മരങ്ങളാണ് ഇതിനായി കോടനാട്ടേക്ക് എത്തിച്ചിരിക്കുന്നത്.
മയക്കുവെടിയേറ്റ് മയങ്ങിവീണ കാട്ടാനയെ അനിമൽ ആംബുലൻസിൽ കയറ്റി. മയക്കുവെടിയേറ്റ് വീണുകിടന്നിരുന്ന കാട്ടാനയുടെ ശരീരത്തിൽ തണുത്തെ വെള്ള ഒഴിച്ച് കൊടുത്തിന് പിന്നാലെയാണ് മയങ്ങി കിടന്നിരുന്ന കൊമ്പൻ എഴുന്നേറ്റത്. ഇതിന് പിന്നാലെ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ അനിമൽ ആംബുലൻസിലേയ്ക്ക് കയറ്റുകയായിരുന്നു.

ആനയെ പിടികൂടാനായി മൂന്ന് കുങ്കിയാനകളെയും അതിരപ്പള്ളിയിൽ എത്തിച്ചിരുന്നു. അരിക്കൊമ്പൻ ദൗത്യത്തിൻ്റെ ഭാഗമായിരുന്ന കോന്നി സുരേന്ദ്രൻ, കുഞ്ചു , വിക്രം തുടങ്ങിയ കുങ്കിയാനകളെയാണ് അതിരപ്പിള്ളിയിൽ എത്തിച്ചത്. ആനയെ മയക്കുവെടി വെച്ച് പിടികൂടിയാൽ അതിജീവിക്കാൻ 30 ശതമാനം മാത്രമെ സാധ്യതയുള്ളൂ എന്നാണ് വനംവകുപ്പ് ഉന്നതല യോഗത്തിൽ ഡോക്ടർമാരുടെ സംഘം വ്യക്തമാക്കിയത്.

You might also like

-