കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

0

തൃശ്ശൂർ | സംസ്ഥാനത്ത് വീണ്ടും മീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു കോഴിക്കോടിന് പിന്നാലെയാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത് . പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കൊച്ചി അമൃത ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി.വളരെ വിരളമായി പതിനായിരത്തിൽ ഒരാൾക്ക് മാത്ര ബാധിക്കുന്ന രോഗമായ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം ഇന്ന് കേരളത്തിലാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കണ്ണൂർ തോട്ടടയിലെ 13 കാരിയായ ദക്ഷിണയുടെ ജീവനെടുത്തിരിക്കുകയാണ് അമീബ വിഭാഗത്തിൽപെട്ട രോഗാണു. ജൂൺ 12ന് മരിച്ച ദക്ഷിണയുടെ പരിശോധനാ ഫലത്തിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്

You might also like

-