അമ്മ “പിരിച്ചുവിട്ടതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് ഡബ്ല്യു സി സി യുടെ ഫേസ്‌ബുക് പോസ്റ്റ് .’പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം”
നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം' - എന്നായിരുന്നു ഡബ്ല്യു സി സി ഫേസ്‌ബുക്കിൽ കുറിച്ചത്.
കൊച്ചി| താര സംഘടനായ ‘അമ്മ’യുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാലും ഒപ്പം എക്സിക്യൂട്ടിവ് കമ്മിറ്റിയും ഒന്നടങ്കം രാജിവച്ചതിൽ പ്രതികരിച്ച് ഫേസ്‌ബുക്ക് പോസ്റ്റുമായി വുമൺ ഇൻ സിനിമ കളക്‌ടീവ് (ഡബ്ല്യു സി സി) രംഗത്ത്. ‘പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം’ – എന്നായിരുന്നു ഡബ്ല്യു സി സി ഫേസ്‌ബുക്കിൽ കുറിച്ചത്.
‘ഇന്നാണ് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് അധ്യക്ഷൻ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്‍റ് സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെ കൂട്ട രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.