മാവോയിസ്റ്റ് പ്രതിരോധം അമിത് ഷാ വിളിച്ച് ചേർത്ത മുഖ്യമന്ത്രിമാരുടെഉന്നതതല യോഗം ഇന്ന്

മാവോയിസ്റ്റ് സാന്നിധ്യവും അവരുയർത്തുന്ന സുരക്ഷാ വെല്ലുവിളികളും യോഗത്തിൽ ചർച്ചയാകും. സായുധസേനയുടെ പ്രവർത്തനവും യോഗത്തിൽ അവലോകനം ചെയ്യും

0

ന്യൂഡൽഹി: രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച് ചേർത്ത ഉന്നതതല യോഗം ഇന്ന്. കേരളമുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് കൂടിക്കാഴ്ച. മാവോയിസ്റ്റ് സാന്നിധ്യവും അവരുയർത്തുന്ന സുരക്ഷാ വെല്ലുവിളികളും യോഗത്തിൽ ചർച്ചയാകും. സായുധസേനയുടെ പ്രവർത്തനവും യോഗത്തിൽ അവലോകനം ചെയ്യും.

ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ, ഒഡിഷ, ആന്ധ്രാ പ്രദേശ്, മഹാരാഷ്‌ട്ര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവർ. ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് കൂടിക്കാഴ്ച. സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീകരപ്രവർത്തനങ്ങളുടെ നിലവിലെ സാഹചര്യവും വികസന പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിശദീകരിക്കും.

സംസ്ഥാനങ്ങളിലെ ഡിജിപിമാരും ചീഫ് സെക്രട്ടറിമാരും യോഗത്തിൽ പങ്കാളികളാകും. വിഷയവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ബ്യൂറോയുടെ പ്രത്യേക വിശദീകരണവും യോഗത്തിലുണ്ടാകും. പ്രതിവർഷം രണ്ടുതവണയാണ് ഇത്തരത്തിൽ മാവോയിസ്റ്റ്ഭീ കരരുടെ വിഷയത്തിൽ സംസ്ഥാന പ്രതിനിധികളുമായി കേന്ദ്രം യോഗം നടത്തുക. എന്നാൽ കൊറോണ മൂലം കഴിഞ്ഞ വർഷം ചർച്ച സംഘടിപ്പിച്ചിരുന്നില്ല

You might also like

-