മൂന്നാർ ഭൂമി കയ്യേറ്റത്തില്‍ ഇടുക്കി ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും കോടതിയലക്ഷ്യം നടത്തി അമിക്കസ് ക്യൂറി

2010-ലെ കോടതിവിധി 2016-ൽ മാത്രമാണ് ദേവികുളം സബ് കളക്ടർ നടപ്പാക്കിയത്. അതിനാൽ കോടതിവിധി 2016 മുതൽ മാത്രമാണ് ബാധകമാവുക എന്ന് കളക്ടർ ഉത്തരവിറക്കിയത് കോടതിയലക്ഷ്യമാണ്. ഇരുവർക്കുമെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ജില്ലാ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു

0

ഇടുക്കി| മൂന്നാർ ഭൂമി കയ്യേറ്റത്തില്‍ ഇടുക്കി ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും കോടതിയലക്ഷ്യം നടത്തിയെന്ന് അമിക്കസ് ക്യൂറി. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പണിത കെട്ടിടത്തിന് എന്‍ഒസി ആവശ്യമില്ലെന്ന് കളക്ടർ കത്ത് നൽകിയെന്നും കെട്ടിടം നിൽക്കുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു എന്ന കാര്യം കത്തിൽ മറച്ചുവെച്ചുവെന്നും അമിക്കസ് ക്യൂറി പറഞ്ഞു. എന്‍ഒസി ഇല്ലാതെ കെട്ടിടം പണിയരുതെന്ന കോടതിവിധി നടപ്പാക്കാൻ വൈകി.

2010-ലെ കോടതിവിധി 2016-ൽ മാത്രമാണ് ദേവികുളം സബ് കളക്ടർ നടപ്പാക്കിയത്. അതിനാൽ കോടതിവിധി 2016 മുതൽ മാത്രമാണ് ബാധകമാവുക എന്ന് കളക്ടർ ഉത്തരവിറക്കിയത് കോടതിയലക്ഷ്യമാണ്. ഇരുവർക്കുമെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ജില്ലാ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
അടുത്തിടെ മൂന്നാറിൽ നിർമ്മാണങ്ങൾക്ക് വിലക്കുള്ള സി എച് ആർ ഏലത്തോട്ട പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മാണത്തിന് ജില്ലാ കല്കട്ടർ അനുമതി നൽകിയിരുന്നു .മൂന്നാർ പോതമേട് ഭാഗത്ത് നിർമ്മാണം പൂർത്തിരിച്ച മകയിരം റിസോർട്ടിനാണ് ജില്ലാകളക്ടർ ഷീബ ജോർജ്ജ് അനുമതി നൽകിയത് . വണ്ടിപ്പെരിയാർ മേഖലയിൽ കൈയേറ്റം ഒഴിപ്പിക്കാൻ കോടി നിർദേശിച്ച കയ്യേറ്റങ്ങൾക്കെതിരെ നടപടിസ്വീകരിക്കുന്നതിൽ ഇവർ വീഴ്ച വരുത്തുകയും ഇതിനെതിരെ സ്വകാര്യ അന്യായം കോടതിയുടെ പരിഗണയിലാണ് . ചിന്നക്കനാലിൽ 100 വർഷത്തിലധികം പഴക്കമുള്ള കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ ഉത്തരവിട്ട ജില്ലാകളക്ടർ ചിന്നക്കനാലിൽ ആദിവാസികളക്ക് പതിച്ചുകൊടുത്ത ഭൂമി കയ്യേറി സ്വന്തം സമുദായത്തിന്റെ പള്ളിപണിയാൻ മൗനാനുവാദം നൽകിയിരുന്നു . ജില്ലാകളക്ടർക്കെതിരെ വിശദമായ അന്വേഷണമെന്നും കഴിഞ്ഞ മുന്ന് വർഷകാലം ജില്ലക്ക് പുറത്ത് സമാന്തര കളക്ട്രേറ്റ് പ്രവർത്തിച്ചിരുന്നതായും ആരോപണമുണ്ട് .

You might also like

-