സൗത്ത് ടെക്സാസ്, എട്ടു പട്ടണങ്ങളിൽ കുടിവെള്ളത്തിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ

തലച്ചോറില്‍ രോഗബാധയുണ്ടാക്കുന്ന നൈഗ്ലീരിയ ഫൗളേരി എന്ന വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മജീവിയെയാണ് നഗരങ്ങളിലെ പൊതുജല വിതരണ സംവിധാനത്തില്‍ കണ്ടെത്തിയത്.

0


ടെക്‌സാസ്: സൗത്ത് ടെക്സാസിലെ എട്ടു സിറ്റികളിൽ പൈപ്പുവഴി വിതരണം ചെയുന്ന കുടി വെള്ളത്തിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ എന്നറിയപ്പെടുന്ന സൂക്ഷ്മജീവിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കൾക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കി.സെപ്തംബര് 25 വെള്ളിയാഴ്ചയാണ് ടെക്സാസ് കമ്മീഷൻ ഓൺ എൻവിയോണ്മെൻറ് ക്വാളിറ്റി ഇതു സംബന്ധിച്ചു മുന്നറിയിപ്പുമായി രംഗത്തെത്തിയത്.ഏതെങ്കിലും കാരണവശാല്‍ വെള്ളം ഉപയോഗിക്കുകയാണെങ്കില്‍ തിളപ്പിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

തലച്ചോറില്‍ രോഗബാധയുണ്ടാക്കുന്ന നൈഗ്ലീരിയ ഫൗളേരി എന്ന വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മജീവിയെയാണ് നഗരങ്ങളിലെ പൊതുജല വിതരണ സംവിധാനത്തില്‍ കണ്ടെത്തിയത്.ഇവ മൂക്കിലൂടെ തലച്ചോറിലേക്കെത്തിയാല്‍ ഗുരുരതമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. രോഗം ബാധിച്ചാല്‍ ഒരാഴ്ച്ചകൊണ്ട് മരണംവരെ സംഭവിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഇത്തരം സൂക്ഷ്മജീവികളില്‍ നിന്നുള്ള അസുഖം വളരെ അപൂര്‍വ്വമായി മാത്രമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ടെക്‌സാസ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

2009-2018 കാലയളവില്‍ 34 പേര്‍ക്ക് ഈ സൂക്ഷ്മാണുക്കളില്‍ നിന്ന് രോഗം ബാധിച്ചിരുന്നു. ഫൗളേരിയെ കണ്ടെത്തിയ ജല സ്രോതസ്സുകള്‍ അണുവിമുക്തമാക്കുകയാണെന്ന് ടെക്‌സാസിലെ ജലവിതരണ വകുപ്പ് ജീവനക്കാര്‍ അറിയിച്ചു.
ലേക്‌ ജാക്സൺ ,ഫ്രീപോർട് ,അംഗിൾട്ടൻ ,ബ്രസോറിയ ,റിച്ചവുഡ് ,ഓയിസ്റ്റർ ക്രീക്ക് ,റോസെൻബെർഗ്, ടെക്സാസ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നതെങ്കിലും നിലവില്‍ ടെക്‌സാസിലെ ലേക്ക് ജാക്‌സണ്‍ പ്രദേശത്തുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്നതു . 27,000ത്തിലധികം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.

കുളിക്കുമ്പോള്‍ വെള്ളം മൂക്കിലോ വായിലോ പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കുട്ടികളും പ്രായമായവരും, രോഗപ്രതിരോധശേഷി കുറവുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു.

നൈഗ്ലീരിയ ഫൗളേരി ശുദ്ധ ജലത്തിലാണ് സാധാരണയായി കണ്ടുവരുന്നത്. മൂക്കിലൂടെ ഇവ മനുഷ്യന്റെ തലച്ചോറില്‍ എത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

മലിനമായ വെള്ളം കുടിക്കുന്നതുകൊണ്ട് രോഗം വരില്ലെന്നും വ്യക്തികളില്‍ നിന്ന് രോഗം പകരില്ലെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. പനി, ഛര്‍ദ്ദി, തലവേദന, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം ബാധിച്ചാല്‍ ഒരാഴ്ച്ചയ്ക്കള്ളില്‍ മരണം സംഭവിച്ചേക്കാം.ഈ വര്‍ഷം ആദ്യം ഫ്‌ളോറിഡയില്‍ നൈഗ്ലീരിയ ഫൗളേരിയ ബാധിച്ച് അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഞായറാഴ്ച ലഭിച്ച റിപ്പോർട്ട് അനുസരിച്ചു .ലേക്ക് ജാക്‌സണ്‍ സിറ്റി ഒഴികെയുള്ള സിറ്റികളിലുണ്ടായിരുന്ന ജാഗ്രത്തായ നിർദേശം പിൻവലിച്ചിട്ടുണ്ട്.. ആരോഗ്യവകുപ്പ് സിറ്റി അധിക്രതർ ശക്തമായ നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണ് അമീബിയ കലർന്ന കുടിവെള്ളം ഉപയോഗയുക്തമാക്കിയത് .

You might also like

-