ബഫർസോൺ വിഷയത്തിൽ മലക്കം മറിഞ്ഞു കേന്ദ്രം , പുനഃ പരിശോധന ഹർജി ഇല്ലാ വിധിയിൽ കൂടുതൽ വ്യക്തവേണം
സംരക്ഷിത മേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോണായി നിശ്ചയിച്ചുകൊണ്ടുള്ള വിധിയിലെ 44 ഖണ്ഡികയിൽ വ്യകതതേടിയാണ് കേന്ദ്ര വനം പരിസ്ഥി മന്ത്രാലയം സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്
ഡൽഹി | ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ അവ്യക്തത. സുപ്രീംകോടതിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ ഹർജിയിൽ ബഫർസോൺ വിധി പുനപരിശോധിക്കണം എന്ന നിർദ്ദേശത്തിന് പകരം വ്യക്തതയാണ് തേടിയിട്ടുള്ളത് . സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി മീ പ്രദേശം ബഫർസോണായി നിലനിർത്തണമെന്ന ഉത്തരവിനെതിരെ പുനപരിശോധന ഹർജി നല്‍കിയെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നത് . എന്നാൽ വിധി പുനപരിശോധിക്കണം എന്ന നിർദ്ദേശം ഹർജിയിൽ ഇല്ല. വ്യക്തത തേടിക്കൊണ്ടുള്ള ഹർജിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.2022 ജൂൺ മൂന്നിന് പുറപ്പെടുവിച്ച വിധിയിൽ ഭേദഗതിയും, വ്യക്തതയും തേടിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിധിയിലെ 44 എ, 44 ഇ ഖണ്ഡികകളില്‍ വ്യക്തതയും, ഭേദഗതിയും വരുത്തുന്നതിനുള്ള അപേക്ഷയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത്.തുറന്ന കോടതിയിൽ വാദം അവതരിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പുനഃപരിശോധന ഹർജിക്ക് പകരം ഭേദഗതിക്കും വ്യക്തതയ്ക്കുമായുള്ള അപേക്ഷ ഫയൽ ചെയ്തതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സംരക്ഷിത മേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോണായി
നിശ്ചയിച്ചുകൊണ്ടുള്ള വിധിയിലെ 44 ഖണ്ഡികയിൽ വ്യകതതേടിയാണ് കേന്ദ്ര വനം പരിസ്ഥി മന്ത്രാലയം സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത് . ബഫർസോൺ പ്രദേശങ്ങളിൽ നിർമ്മാണങ്ങൾക്ക് അനുമതിവേണമെന്ന വിധിയിൽ വ്യക്ത വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം . വിധിക്ക് മുൻകാല പ്രാബല്യമുണ്ടോ എന്ന് വ്യ്കതമാക്കണമെന്നു ഹർജിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയ ഹർജിയിലുണ്ട് . വിധി നടപ്പാക്കിയാൽ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രശ്നം സാരമായി ബധിക്കുമെന്നു ഹർജിയിൽ ചൂണ്ടികാണിക്കുന്നു . അതേസമയം കേരളം സുപ്രിംകോടതിയിൽ പുനഃ പരിശോധന ഹർജിയാണ് നൽകിയിട്ടുള്ളത് .
കേന്ദ്രം വ്യക്തത മാത്രം തേടുന്നതിൽ കാര്യമില്ല എന്ന നിലപാട് സംസ്ഥാനം അറിയിക്കാനാണ് സാധ്യത. എന്നാൽ വിധിയെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നല്‍കുന്ന വിശദീകരണം. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേന്ദ്രം പറയുന്നു