മണിപ്പൂരിന് ഒപ്പം ഹരിയാനയും ,പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

മണിപ്പൂരിന് ഒപ്പം ഹരിയാനയിലെ നൂഹിൽ ഉണ്ടായ സംഘർഷം കൂടി ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം. ഇരു വിഷയങ്ങളും സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പാർലമെന്റ് സ്തംഭിപ്പിച്ച ശേഷം രാഷ്ട്രപതി ഭവനിൽ എത്തി ദ്രൗപതി മുർമുവിനെ കാണാനാണ് പ്രതിപക്ഷ സഖ്യം 'ഇന്ത്യ' എംപിമാരുടെ തീരുമാനം.

0

ഡൽഹി | മണിപ്പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയുടെ എംപിമാര്‍ ഇന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച. കലാപ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ സഖ്യം തയ്യാറാക്കിയ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറും. കലാപം നേരിടുന്നതില്‍ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ പരാജയം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ തേടും.മണിപ്പൂർ സന്ദർശന ശേഷം തയ്യാറാക്കിയ റിപ്പോർട്ട് എംപിമാർ രാഷ്ട്രപതിക്ക് കൈമാറുമെന്നാണ് വിവരം. 11.30നാണ് രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇപ്പോഴും അക്രമം തുടരുകയാണെന്നും നിരവധിപ്പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ ഇടപെടൽ അഭ്യർത്ഥിക്കാനാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ തീരുമാനം. 21 പ്രതിപക്ഷ എംപിമാരുടെ സംഘം മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചിരുന്നു.

അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. മണിപ്പൂരിന് ഒപ്പം ഹരിയാനയിലെ നൂഹിൽ ഉണ്ടായ സംഘർഷം കൂടി ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം. ഇരു വിഷയങ്ങളും സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പാർലമെന്റ് സ്തംഭിപ്പിച്ച ശേഷം രാഷ്ട്രപതി ഭവനിൽ എത്തി ദ്രൗപതി മുർമുവിനെ കാണാനാണ് പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ എംപിമാരുടെ തീരുമാനം.

മണിപ്പൂരില്‍ നിയമവാഴ്ചയില്ലെന്നും ഭരണകൂടം നിശ്ചലമായെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതുകൊണ്ടാണ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതെന്നും കോടതി ചോദിച്ചു. മണിപ്പൂര്‍ ഡിജിപിയോട് നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് കൂടി മുൻനിർത്തിയാവും പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അവതരിപ്പിച്ച വിവാദമായ ഡൽഹി ഓർഡിനൻസിന് പകരമുള്ള ബില്ല് ഇന്നും ലോക്‌സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ബില്ല് പാസാക്കാനാണ് സർക്കാർ നീക്കം. ലോക്സഭയിൽ ഹാജരാകാൻ നിർദേശിച്ച് എംപിമാർക്ക് ബിജെപി വിപ്പ് നൽകി.

ഇന്ന് ലോകസഭ ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലും രാജ്യസഭ വന സംരക്ഷണ ഭേഭഗതി ഉള്‍പ്പടെയുള്ള 3 ബില്ലുകളും പരിഗണിക്കും. ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ കെജ്‌രിവാള്‍ സര്‍ക്കാരിന് സുപ്രിംകോടതി നല്‍കിയ അനുകൂലവിധി മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭയില്‍ ഇന്നലെയാണ് അവതരിപ്പിച്ചത്.

You might also like

-