“സീറ്റിന് കോഴ “എ പി അബ്ദുൽ വഹാബിനെതിരെ കോഴ ആരോപണം. കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം ആവശ്യപ്പെട്ടു

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം ചോദിച്ചെന്ന് കാസിം ഇരിക്കൂർ പക്ഷം ആരോപിച്ചു. പ്രവർത്തക സമിതിയിൽ വഹാബിനെ അനുകൂലിക്കുന്നവരും അല്ലാത്തവരും തമ്മിൽ ചേരിതിരിഞ്ഞ് ബഹളമുണ്ടായി

0

കോഴിക്കോട് :കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം ഇന്നലെ ചേർന്ന പ്രവർത്തക സമിതിയിൽ സംസ്ഥാന അധ്യക്ഷൻ എ പി അബ്ദുൽ വഹാബിനെതിരെ കോഴ ആരോപണം ഉയർന്നിട്ടുള്ളത് . നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം ചോദിച്ചെന്ന് കാസിം ഇരിക്കൂർ പക്ഷം ആരോപിച്ചു. പ്രവർത്തക സമിതിയിൽ വഹാബിനെ അനുകൂലിക്കുന്നവരും അല്ലാത്തവരും തമ്മിൽ ചേരിതിരിഞ്ഞ് ബഹളമുണ്ടായി. കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലില്‍ ഐഎന്‍എല്ലിന്‍റെ പ്രവര്‍ത്തക സമിതി യോഗംനടന്നത് . ഈ യോഗത്തിലാണ് അബ്ദുല്‍ വഹാബിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. 20 ലക്ഷ രൂപ തന്നാല്‍ ഐഎന്‍എല്‍ കോട്ടയം ജില്ലാ പ്രസിഡന്‍റിന് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി എന്നായിരുന്നു അബ്ദുൽ വഹാബിനെതിരായ ആരോപണം. എം എ ലത്തീഫിന്‍റെ നേതൃത്വത്തില്‍ ആരോപണത്തെ കുറിച്ച് അന്വേഷിക്കുകയാണ്. ഇതിനിടെ തന്നെ അബ്ദുല്‍ വഹാബിനെ മാറ്റണമെന്ന ആവശ്യമാണ് കാസിം ഇരിക്കൂര്‍ പക്ഷം ഉന്നയിക്കുന്നത്. ബഹളമുണ്ടായതോടെ യോഗനടപടികൾ പൂർത്തിയാക്കാതെ പിരിഞ്ഞു.

You might also like

-