വെര്‍ജീനിയ വെടിവെയ്പ്: കൊല്ലപ്പെട്ടവരില്‍ 3 എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെ 11 മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍
വെടിയുതിര്‍ത്ത അക്രമി മുനിസിപ്പല്‍ ജീവനക്കാരനാണ്. ഇയാളെ പിരിച്ചുവിട്ടിരുന്നു എന്ന വാര്‍ത്ത ശരിയല്ലെന്നും, നല്ല റിക്കാര്‍ഡാണ് സ്വയന്റെ പേരിലുള്ളതെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിനു പ്രേരിപ്പിച്ചത് എന്താണെന്നു ഇതുവരെ വ്യക്തമായിട്ടില്ലെന്നു പോലീസ് ചീഫ് പറഞ്ഞു.
വെര്‍ജീനിയ ബീച്ച്: മെയ് 31-നു വെര്‍ജീനിയ ബീച്ച് മുനിസിപ്പല്‍ കോംപ്ലക്‌സിലുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടു. മൂന്നു എന്‍ജനീയര്‍മാര്‍ ഉള്‍പ്പടെ പതിനൊന്നു മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
കൂടാതെ മുനിസിപ്പല്‍ ഓഫീസില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എത്തിയ ഒരു കോണ്‍ട്രാക്ടറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ലിക്വിറ്റ് ബ്രൗണ്‍, റയന്‍ കീത്ത്, താരാ വെല്‍ച്, മേരി ലൂസി, അലക്‌സാണ്ടര്‍ മീഖെയ്ല്‍, ജോഷ്വാ ഹാര്‍ഡി, മിഷേല്‍ ലാന്‍ഗര്‍, റിച്ചാര്‍ഡ് നെറ്റില്‍ഡന്‍, കാതറിന്‍ നിക്‌സണ്‍, ക്രിസ്റ്റഫര്‍ കെല്ലി, ഹെബെര്‍ട്ട് ബെര്‍ട്ട്, റോബര്‍ട്ട് ബോബി എന്നിവരാണ് കൊല്ലപ്പെട്ടവര്‍.
വെടിയുതിര്‍ത്ത അക്രമി മുനിസിപ്പല്‍ ജീവനക്കാരനാണ്. ഇയാളെ പിരിച്ചുവിട്ടിരുന്നു എന്ന വാര്‍ത്ത ശരിയല്ലെന്നും, നല്ല റിക്കാര്‍ഡാണ് സ്വയന്റെ പേരിലുള്ളതെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിനു പ്രേരിപ്പിച്ചത് എന്താണെന്നു ഇതുവരെ വ്യക്തമായിട്ടില്ലെന്നു പോലീസ് ചീഫ് പറഞ്ഞു.
ആര്‍മി നാഷണല്‍ ഗാര്‍ഡിലുണ്ടായിരുന്ന പ്രതിക്ക് മിലിട്ടറി പരിശീലനം ലഭിച്ചിട്ടുണ്ട്. സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ഇദ്ദേഹം ഓള്‍ഡ ഡൊമിനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു കരസ്ഥമാക്കിയിട്ടുണ്ട്. വെടിവെയ്പിനു ഉപയോഗിച്ച രണ്ട് .45 കാലബര്‍ തോക്കും ലൈസന്‍സ് ഉള്ളതാണ്. 2016-ലും 18-ലുമാണ് പ്രതി തോക്കുകള്‍ വാങ്ങിയത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച് പ്രതിയുടെ കുടുംബാംഗങ്ങള്‍ അനുശോചന കുറിപ്പ് പുറത്തുവിട്ടു.