നമ്പർ 18 ഹോട്ടലിലെ നിശാപാർട്ടിയിൽ മദ്യവും മയക്കുമരുന്നു .മോഡലുകളെ പിന്തുടർന്നത് ഹോട്ടലിൽ താങ്ങാൻ വിസ്സമ്മതിച്ചതിനെത്തുടർന്ന്, റിമാൻഡ് റിപ്പോർട്ട് പുറത്ത്
ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നശിപ്പിച്ചത് രഹസ്യ വിവരങ്ങൾ ഒളിപ്പിക്കാനാണെന്ന് പോലീസ് പറയുന്നു. ഹോട്ടലിൽ ലഹരി ഇടപാടുകൾ നടന്നോയെന്ന് അന്വേഷിക്കണം. ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങൾ പകർത്തിയോ എന്ന് സംശയമുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കമുള്ളവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നശിപ്പിച്ചത് രഹസ്യ വിവരങ്ങൾ ഒളിപ്പിക്കാനാണെന്ന് പോലീസ് പറയുന്നു. ഹോട്ടലിൽ ലഹരി ഇടപാടുകൾ നടന്നോയെന്ന് അന്വേഷിക്കണം. ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങൾ പകർത്തിയോ എന്ന് സംശയമുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മുൻ മിസ് കേരളയ്‌ക്കും സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ട്. ഹോട്ടലിൽ ഡി.ജെ പാർട്ടിക്കായി ഒത്തുകൂടിയ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ, അബ്ദുൾ റഹ്മാൻ എന്നിവരുമായി റോയി പരിചയം പുതുക്കി. സംഘത്തിലുണ്ടായിരുന്ന കെ.എ. മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്. ഹോട്ടലിൽ നടന്ന നിശാപാർട്ടിയിൽ മദ്യവും മയക്കുമരുന്നും നൽകിയതായി പോലിസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
“ഡി ജെ പാർട്ടി നടന്നത് നമ്പർ 18 ഹോട്ടലിൻ്റെ റൂഫ് ടോപ്പിൽ ആണ്. റൂഫ് ടോപ്പിലെ ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചു.പാർട്ടിക്കിടെ റോയിയും സൈജുവുമാണ് ഇതിനായി നിർബന്ധിച്ചത്. ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു.ഇവിടെ തന്നെ ഒരു പാർട്ടി കൂടി കൂടാം എന്ന് പറഞ്ഞു.
കാർ കുണ്ടന്നൂരിലെത്തിയപ്പോൾ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാൻ വാഹനം നിർത്തി . അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിർബന്ധിച്ചു.യുവതികളും സുഹുത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയിൽ ഇരുകാറുകളും ചേസ് ചെയ്തു.
പലവട്ടം പരസ്പരം മറികടന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇടപ്പളളി വരെ എത്തിയ സൈജു തിരികെ എത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടർന്ന് റോയിയെ ഫോണിൽ വിളിച്ച് അറിയിച്ചു.
റോയി മറ്റു പ്രതികളുമായി ചേർന്ന് ഹാർഡ് ഡിസ്ക് ഊരിമാറ്റി.പിന്നീട് റോയിയുടെ വീടിനടുത്തുള്ള കായലിൽ ഡിസ്ക് വലിച്ചെറിഞ്ഞുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
പക്ഷെ പ്രൊസിക്യൂഷൻ്റെ ഈ വാദമെല്ലാം കോടതി തള്ളുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഒരു കുറ്റവും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.നരഹത്യ, പ്രേരണ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്. മജിസ്ട്രേറ്റ് വിധിക്കെതിരെ പൊലീസ് അപ്പീൽ പരിഗണിക്കുകയാണ്.
യുവതികളെ ഹോട്ടലിൽ തങ്ങാൻ ഉടമ റോയിയും വ്യവസായി സൈജുവും നിർബന്ധിച്ചു. അവരുടെ താത്‌പര്യങ്ങൾ നടക്കാതെ വന്നപ്പോൾ വഴക്കുണ്ടാവുകയും മിസ് കേരള അടങ്ങുന്ന സംഘം ഹോട്ടലിൽനിന്ന് പുറത്തേക്ക് പോരുകയുമായിരുന്നെന്നാണ് സംശയം. തുടർന്ന് ഇവരെ സൈജു ഓഡി കാറിൽ ഇവരെ പിന്തുടർന്നു. അമിത വേഗത്തിൽ ഇരുകാറുകളും പാഞ്ഞു. തുടർന്ന് നിയന്ത്രണം വിട്ടാണ് അൻസി കബീർ അടക്കം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കുന്നു.