ആലപ്പുഴയും തൃശ്ശൂരും ഗ്രീൻ സോണിൽ
രോഗികള്‍ ഇല്ലാത്ത ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഇല്ലാത്ത ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 21 ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളാണ് ഗ്രീന്‍ സോണില്‍ വരുന്നത്. നേരത്തേ കേന്ദ്ര ഉത്തരവ് അനുസരിച്ച് ഗ്രീന്‍ സോണിലുണ്ടായിരുന്ന വയനാട് ജില്ലയെ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഓറഞ്ച് സോണിലേക്ക് മാറ്റി.