അലബാമ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു.

വാരിയര്‍ പോലീസ് ഓഫീസര്‍ പ്രതി സഞ്ചരിച്ചിരുന്ന വാഹനം കൈകാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഓഫീസറുടെ ഉത്തരവ് ലംഘിച്ചു പ്രതി വാഹനം അതിവേഗത്തില്‍ ഓടിച്ചു രക്ഷപ്പെടുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ കിംബര്‍ലി പോലീസിന്റെ സഹായവും വാരിയര്‍ പോലീസ് ഓഫിസര്‍ ആവശ്യപ്പെട്ടു

0

ജെഫര്‍സണ്‍ കൗണ്ടി(അലബാമ): ജഫര്‍സണ്‍ കൗണ്ടി കിംബര്‍ലി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ നിക്ക് ഒറിയര്‍ ഡ്യൂട്ടിക്കിടയില്‍ വെടിയേറ്റു മരിച്ചു.ജനുവരി 3 ചൊവ്വാഴ്ച രാത്രി 10 മണിക്കായിരുന്നു സംഭവത്തിന്റെ തുടക്കം. വാരിയര്‍ പോലീസ് ഓഫീസര്‍ പ്രതി സഞ്ചരിച്ചിരുന്ന വാഹനം കൈകാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഓഫീസറുടെ ഉത്തരവ് ലംഘിച്ചു പ്രതി വാഹനം അതിവേഗത്തില്‍ ഓടിച്ചു രക്ഷപ്പെടുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ കിംബര്‍ലി പോലീസിന്റെ സഹായവും വാരിയര്‍ പോലീസ് ഓഫിസര്‍ ആവശ്യപ്പെട്ടു. പ്രതിയുടെ വാഹനത്തെ പിന്തുടരുന്നതിനിടെ, ഓഫീസര്‍മാര്‍ക്കു നേരെ പന്ത്രണ്ടു റൗണ്ടോളം വെടിയുതിര്‍ത്തുവെന്നാണ് ദൃക്‌സാക്ഷി നല്‍കിയ മൊഴി വെടിയേറ്റു വീണ പോലീസ് ഓഫീസര്‍ നിക്കിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കറുത്ത ബി.എം.ഡബല്‍യു ഓടിച്ചിരുന്ന പ്രതിയെ പിന്നീട് ഹൈവേ 78 ന് സമീപം ഫെബ്രുവരി 4 ബുധനാഴ്ച രാവിലെ അറസ്റ്റു ചെയ്തു. പ്രിസ്റ്റണ്‍ ചെയിന്‍ ജോണ്‍സണ്‍(37) ഇതിനു മുമ്പു നിരവധി കളവു, മയക്കുമരുന്നു കേസ്സുകളില്‍ പ്രതിയായിരുന്ന ഇയാള്‍ക്കെതിരെ കൊലപാതകുറ്റം ചുമത്തി ജെഫര്‍സണ്‍ കൗണ്ടി ജയിലിലടച്ചു. സംഭവം നടക്കുമ്പോള്‍ പ്രതി ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.കൊല്ലപ്പെട്ട ഓഫീസര്‍ നിക്കിന് ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. ഒരു വര്‍ഷം മാത്രമാണ് കിംബര്‍ലി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സര്‍വീസുണ്ടായിരുന്നത്

You might also like

-