മീടൂവിവാദം : വിദേശയാത്ര വെട്ടിച്ചുരുക്കി കേന്ദ്രമന്ത്രി എംജെ അക്ബർ

മീടൂവിൽ ഉയർന്ന ലൈംഗിക വിവാദങ്ങളെ തുടർന്ന് വിദേശയാത്ര വെട്ടിച്ചുരുക്കിയാണ് അക്ബർ തിരികെ ഡൽഹിയിൽ എത്തിയത്

0

ഡൽഹി: മീടൂവിൽ ഉയർന്ന ലൈംഗിക വിവാദങ്ങളെ തുടർന്ന് വിദേശയാത്ര വെട്ടിച്ചുരുക്കിയാണ് അക്ബർ തിരികെ ഡൽഹിയിൽ എത്തിയത്. പ്രധാനമന്ത്രിയുമായും ബിജെപി നേതാക്കളുമായും കൂടിയാലോചിച്ച ശേഷം രാജിക്കാര്യത്തിൽ തീരുമാനം ഉണ്ടാകും.

നൈജീരിയൻ സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിൽ തിരിച്ചെത്തിയ അക്ബർ തിങ്കളാഴ്ച ആരോപണങ്ങൾ സംബന്ധിച്ചു പ്രസ്താവന ഇറക്കിയേക്കും. പ്രധാനമന്ത്രിയുമായും ബിജെപി നേതാക്കളുമായും കൂടിയാലോചിച്ച ശേഷമാകും രാജിക്കാര്യത്തിൽ തീരുമാനം. അക്ബർ രാജിവച്ചൊഴിയണമെന്ന് അഭിപ്രായം സർക്കാരിലും ബിജെപിയിലും ഒരുവിഭാഗത്തിനിടയിൽ ശക്തമാണ്. ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കുമെന്ന് പറഞ്ഞപ്പോഴും ബിജെപി അധ്യക്ഷൻ അമിത് ഷാ ആർക്കെതിരേയും ഇത്തരത്തിൽ ആരോപണങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.

മിടൂ ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്ര വിദേശകാര്യമന്ത്രി എംജെ അക്ബറിനെതിരെ ആദ്യ വെളിപ്പെടുത്തൽ പുറത്തുവന്നത്. മാധ്യമപ്രവർത്തകൻ ആയിരിക്കെ വനിതാ മാധ്യമ പ്രവർത്തകരെ അതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണങ്ങളുടെ തുടർച്ചയായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ. സമ്മതമില്ലാതെ ശാരീരികമായ അതിക്രമത്തിന് അക്ബർ ശ്രമിച്ചുവെന്നതടക്കം ഏഴിലധികം വെളിപ്പെടുത്തൽ വന്നതോടെ അക്ബറിന്റെ രാജിക്കായി സമ്മർദ്ധം ശക്തമാവുകയാണ്. ഇപ്പോഴത്തെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുത്താൽ അതൊരു കീഴ് വഴക്കം ആകുമോ എന്ന ആശങ്ക ചില നേതാക്കൾക്കുണ്ട്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അക്ബറിനെ സംരക്ഷിക്കുന്നത് ഒരുതരത്തിലും പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് പൊതുവികാരം. ആർഎസ്എസ് നിലപാടും മറിച്ചല്ല.

You might also like

-