എ. കെ. ശശീനെതിരായ ആരോപണവും പരാതിയും രാഷ്ട്രിയ പ്രേരിതമെന്ന്എൻ സി പി
കുണ്ടറയിലെ യുവതിയുടെ പരാതിക്കിടയായ സാഹചര്യവും അതിൽ മന്ത്രി എ. കെ. ശശീന്ദ്രൻ്റെ ഇടപെടലുമാണ് എൻ സി പി അന്വേഷിച്ചത്.
തിരുവനന്തപുരം: മന്ത്രി എ. കെ. ശശീനെതിരായ ആരോപണവും യുവതിയുടെ പരാതിയും രാഷ്ട്രിയ പ്രേരിതമെന്ന്എൻ സി പി അന്വേഷണ റിപ്പോർട്ട്. കുണ്ടറയിലെ യുവതിയുടെ പരാതിക്കിടയായ സാഹചര്യവും അതിൽ മന്ത്രി എ. കെ. ശശീന്ദ്രൻ്റെ ഇടപെടലുമാണ് എൻ സി പി അന്വേഷിച്ചത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിൻ്റെ റിപ്പോർട്ട് ശശീന്ദ്രന് അനുകൂലമെന്നാണ് സൂചന.പരാതിക്കു പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യം വ്യക്തമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരി ബി ജെ പി പ്രവർത്തകയും തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയുമായിരുന്നു. മാസങ്ങൾക്കു മുമ്പു നടന്ന സംഭവത്തിൽ ഇത്ര വൈകി പരാതി നൽകിയതിലും അസ്വാഭാവികതയുണ്ട്. എന്നാൽ മന്ത്രി ശശീന്ദ്രൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കം തീർക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും റിപ്പോർട്ടിലുണ്ട് .
പരാതിക്കാരിക്കെതിരായ വാട്സ് ആപ് പ്രചരണമാണ്
പ്രകോപന കാരണമെന്നും റിപ്പോർട്ടിൽ പറയന്നു. യുവതി
ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച പോസ്റ്റർ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചു കളിയാക്കി. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകർക്ക് അപാകതയുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കേസിൽ പ്രതി ചേർക്കപ്പെട്ട പത്മാകരൻ ഉൾപ്പെടെയുള്ളവർ വാട്സ് ആപ്പിലൂടെ യുവതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. പോസ്റ്റ് പിൻവലിച്ച് ക്ഷമാപണം നടത്തണമെന്ന യുവതിയുടെ ആവശ്യവും അംഗീകരിച്ചില്ല. ഇതും പ്രകോപനത്തിന് കാരണമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം പി സി ചാക്കോയ്ക്കെതിരെ വിമർശനവുമായി പീഡന പരാതി നൽകിയ കുണ്ടറയിലെ യുവതിയുടെ അച്ഛൻ രംഗത്ത്. പി സി ചാക്കോയ്ക്ക് അജണ്ടയുണ്ട്. തന്നെയെയും ഭാര്യയെയും എൻസിപിയിൽ നിന്ന് പുറത്താക്കാനാണ് ചാക്കോയുടെ നീക്കം. ചാക്കോ പുണ്യാളൻ ചമയുകയാണെന്നും പെൺകുട്ടിയുടെ അച്ഛൻ ട് പറഞ്ഞു