അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ,മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നുവെന്നും പി വി അൻവർ

പിണറയി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാർ സുരക്ഷിതനാണെന്നും പി വി അൻവർ പറഞ്ഞു. പി വിജയൻ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അന്നവർ പറഞ്ഞു .

നിലമ്പൂർ | മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി വി അൻവർ. അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ. അജിത് കുമാർ പക്കാ ക്രിമിനൽ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നുവെന്നും പി വി അൻവർ പറഞ്ഞു .അജിത്കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നെന്ന് പി വി അൻവർ പറഞ്ഞു. പിണറയി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാർ സുരക്ഷിതനാണെന്നും പി വി അൻവർ പറഞ്ഞു. പി വിജയൻ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അന്നവർ പറഞ്ഞു .
“അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന ഡിജിപി ദര്‍വേഷ് സാഹിബിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണെന്നും അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തതിന് ഡിജിപിക്കെതിരെ കേസെടുക്കുന്ന സാഹചര്യമാണ് ഉണ്ടാവുക,.. മുഖ്യമന്ത്രിക്ക് 3 മക്കളാണുളളത്. എംആര്‍ അജിത് കുമാര്‍ അദ്ദേഹത്തിന്റെ പോറ്റുമകനാണ്. മുഖ്യമന്ത്രിയുടെ മറ്റ് രണ്ട് മക്കളില്‍ ഒരാള്‍ അദ്ദേഹത്തിന്റെ മരുമകനാണ്. മൂന്നാമത്തെയാള്‍ കെഎം എബ്രഹാമാണ്’- പിവി അന്‍വര്‍ പറഞ്ഞു.
“അജിത് കുമാർ കാക്കി ധരിക്കുന്നത് പൊലീസ് സേനയ്ക്ക് അപമാനം. വേലി തന്നെ വിളവ് തിന്നുന്ന കാലമാണിത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. നിലമ്പൂർ തെരഞ്ഞെടുപ്പിൽ മുന്നൊരിക്കലും ഇല്ലാത്ത ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും.എസ്എഫ്ഐ ഒ കേസിൽ ഒരു ചുക്കും നടക്കില്ല. ഇപ്പോൾ നടക്കുന്നതെല്ലാം നാടകമാണ്. പൊലീസ് സേന ഇപ്പോഴും ഭരിക്കുന്നത് എം ആർ അജിത്ത് കുമാർതന്നെയാണ് . വ്യാജ മൊഴി കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി യുടെ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു . പി വി അൻവർ .

You might also like

-