പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ കൊള്ളയടിച്ച്‌ വിമാനക്കമ്പനികാൾ കൊള്ള വിലക്കി വ്യോമയാന മന്ത്രാലയം

0

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ മറവില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയ വിമാനകമ്പനികളുടെ നടപടിക്കെതിരെ വ്യോമയാന ഡയറക്ടറേറ്റ് (ഡി.ജി.സി.എ.).കേരളത്തിലും സംസ്ഥാനത്തിനു സമീപത്തുമുള്ള വിമാനത്താവളങ്ങളില്‍ നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്കു 10,000 രൂപയിലും ഹ്രസ്വദൂര സര്‍വീസുകള്‍ക്കു 8000 രൂപയിലും കൂടുതല്‍ ഈടാക്കരുതെന്നാന്ന നിര്‍ദ്ദേശമാണ് ഡി.ജി.സി.എ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.

പെരിയാറില്‍ നിന്ന് വെള്ളം കയറിയതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനികല്‍ ടിക്കറ്റ് നിരക്ക് ഭീമമായി ഉയര്‍ത്തി യാത്രക്കാരെ കൊള്ളയടിച്ചത്. നിലവില്‍ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ യാത്രക്കാര്‍ക്ക് ബുദ്ധിമൂട്ട് ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തിനു പുറമെ മംഗളൂരു, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്ക് അധികസര്‍വീസ് നടത്താനും വ്യോമയാനമന്ത്രാലയം വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ടിക്കറ്റു നിരക്കു വര്‍ധിപ്പിക്കരുതെന്നു വ്യോമയാനമന്ത്രി സുരേഷ് പ്രഭു ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ സൗജന്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റു ചെയ്തു.

You might also like

-