സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ,ഗവർണർ ഉപവസിക്കും

ബുധനാഴ്ച രാവിലെ രാവിലെ എട്ട് മുതൽ രാജ് ഭവനിലും 4.30 മുതൽ 6 വരെ ഗാന്ധിഭവനിലുമാണ് ഗവർണറുടെ ഉപവാസം.

0

തിരുവനന്തപുരം :സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിന് വേണ്ടിയും ശക്തമായ നടപടികൾക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . രാജ് ഭവനിലും ഗാന്ധിഭവനിലുമായി ഗവർണർ ഉപവസിക്കും.ബുധനാഴ്ച രാവിലെ രാവിലെ എട്ട് മുതൽ രാജ് ഭവനിലും 4.30 മുതൽ 6 വരെ ഗാന്ധിഭവനിലുമാണ് ഗവർണറുടെ ഉപവാസം.

കോളജ് തലം മുതൽ വിദ്യാർത്ഥികൾക്ക് സ്ത്രീധനത്തിനെതിരെ അവബോധം നൽകാനും സ്ത്രീധനം കൊടുക്കില്ല വാങ്ങില്ല എന്ന സത്യവാങ് മൂലം എഴുതി വാങ്ങണം തുടങ്ങിയ കാര്യങ്ങൾ വ്യാഴാഴ്ച.കൊച്ചിയിൽ ചേരുന്ന വൈസ് ചാൻസിലർമാരുടെ യോഗത്തിൽ ചർച്ചയാകും.

You might also like

-