യു. പ്രതിഭയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി

മാദ്ധ്യമ പ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ കായംകുളം എം.എല്‍.എ യു. പ്രതിഭയ്ക്കെതിരെ ഡി.ജി.പിക്ക് പരാതി

0

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ കായംകുളം എം.എല്‍.എ യു. പ്രതിഭയ്ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: എ എം രോഹിത് ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന വനിതാ കമ്മിഷന്‍ എന്നിവര്‍ക്കും പരാതിയുടെ കോപ്പി നല്‍കിയിട്ടുണ്ട്.

ലൈംഗിക ചുവയോട് കൂടിയുള്ള പരാമര്‍ശങ്ങളും മറ്റും ഒരു സാമൂഹിക മാദ്ധ്യമത്തിലൂടെ ബഹുമാനപ്പെട്ട എം എല്‍ എ നടത്തിയിരിക്കുന്നത്. ഇത് സമൂഹത്തിലെ സ്ത്രീകളുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനും മാദ്ധ്യമപ്രവര്‍ത്തനത്തെ ഇകഴ്ത്തി കാണിക്കുക എന്ന മനപൂര്‍വ്വമുള്ള ലക്ഷ്യം വച്ചിട്ടുള്ളതാണ്.സ്ത്രീകളെയും മാദ്ധ്യമ പ്രവര്‍ത്തകരെയും അവഹേളിക്കുകയും പൊതു സമൂഹത്തില്‍ മാനഹാനി വരുത്തുകയും ചെയ്യുക എന്ന മനപൂര്‍വ്വമുള്ള ഉദ്ദേശ്യത്തോടെ നടത്തിയ ഈ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമം IPC 354-A(1)(IV), 294(b), IT Act 67 D എന്നീ വകുപ്പുകള്‍ അനുസരിച്ച്‌ ശിക്ഷാര്‍ഹമാണ്.”-പരാതിയില്‍ പറയുന്നു.

 

 

You might also like

-