ജയില്‍ മോചിതനായ ശേഷം നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് അരവിന്ദ് കെജ്‌രിവാൾ
ആപ്പ് ചെറിയ പാര്‍ട്ടിയാണ്. ആപ്പിന്റെ നാല് നേതാക്കളെയാണ് മോദി ജയിലില്‍ അടച്ചത്. അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സജ്ഞയ് സിംഗ്, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ജയിലില്‍ ആക്കി. ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം.
ന്യൂഡല്‍ഹി: ജയില്‍ മോചിതനായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗം. അഴിമതിക്കാരെല്ലാം ബിജെപിയില്‍ ആണെന്നും അഴിമതിക്കെതിരെ എങ്ങനെ പോരാടണം എന്നത് തന്നില്‍ നിന്നും പഠിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ആപ്പ് ചെറിയ പാര്‍ട്ടിയാണ്. ആപ്പിന്റെ നാല് നേതാക്കളെയാണ് മോദി ജയിലില്‍ അടച്ചത്. അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സജ്ഞയ് സിംഗ്, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ജയിലില്‍ ആക്കി. ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം. നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആപ്പിനെ തകര്‍ക്കാനാകില്ല. തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരും എന്ന് കെജ്രിവാള്‍ പറഞ്ഞു.
എല്ലാ അഴിമതിക്കാരും ബിജെപിയിലാണ്. കൊച്ചുകുട്ടികള്‍ക്ക് പോലും കാര്യങ്ങള്‍ അറിയാം. ഒരു രാഷ്ട്രം ഒരു നേതാവ് എന്നതാണ് അവരുടെ ശ്രമം. മോദിയുടെ അപകടകരമായ പദ്ധതിയാണിത്. വൈകാതെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ജയിലില്‍ അടയ്ക്കും. സ്റ്റാലിനെയും പിണറായി വിജയനെയും മമത ബാനര്‍ജിയെയും ഉദ്ധവ് താക്കറെയും ജയിലില്‍ അടക്കും. തന്നെ അറസ്റ്റ് ചെയ്തതിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്ന സന്ദേശമാണ് മോദി നല്‍കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.