കാബൂള്‍ വളഞ്ഞ് താലിബാന്‍ ,നഗരത്തില്‍ യുദ്ധം ആഗ്രഹിക്കുന്നില്ലന്നു അഫ്ഗാൻ സൈന്യം .പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജിവയ്ക്കും

അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. കാബൂളില്‍ നിന്ന് പാലായനം ചെയ്യുന്നവരെ തടയരുതെന്ന് നിര്‍ദേശിച്ചതായും താലിബാന്‍ നേതാവ് അറിയിച്ചു

0

കാബൂള്‍:അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളും താലിബാന്‍ വളഞ്ഞതോടെ കീഴടങ്ങാനൊരുങ്ങി അഫ്ഗാന്‍. അഫ്ഗാന്റെ അധികാരം കൈമാറുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്വല്‍ അറിയിച്ചു. അധികാരം കൈമാറുന്നതിന് മുന്നോടിയായി പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജിവയ്ക്കും.താത്ക്കാലിക ഭരണകൂടത്തിന് സമാധാനപരമായി അധികാരം കൈമാറാനാണ് ധാരണയായിരിക്കുന്നത്. കാബൂളില്‍ അക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും പൗരന്മാര്‍ ഭയപ്പെടേണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിപ്പുനല്‍കി.അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. കാബൂളില്‍ നിന്ന് പാലായനം ചെയ്യുന്നവരെ തടയരുതെന്ന് നിര്‍ദേശിച്ചതായും താലിബാന്‍ നേതാവ് അറിയിച്ചു

അഫ്‍ഗാനിസ്ഥാനിലെ സുപ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ തലസ്ഥാനമായ കാബൂളും താലിബാന്‍വളഞ്ഞു . അതിര്‍ത്തിയില്‍ തമ്പടിച്ച താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന് മുതിരരുത്. ജനനിബിഡമായ നഗരത്തില്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. ആരും പലായനം ചെയ്യേണ്ട കാര്യമില്ലെന്നും താലിബാന്‍ വ്യക്തമാക്കി. ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങൾ പിടിച്ച താലിബാൻ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നിൽക്കാതെ അഫ്ഗാൻ സൈന്യം പിന്മാറുകയാണ്.യുഎസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളിൽ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

താലിബാന്റെ മിന്നൽ വേഗത്തിലുള്ള മുന്നേറ്റം

 അമേരിഏപ്രിൽ 14 – അഫ്ഗാനിസ്ഥാനിൽ നിന്ന് മെയ് 1 മുതൽ സെപ്റ്റംബർ 11 വരെ യുഎസ് സൈന്യം പിൻവാങ്ങുമെന്ന് പ്രസിഡന്റ് ജോ ബിഡൻ പ്രഖ്യാപിച്ചു.
മെയ് 4- തെക്കൻ ഹെൽമണ്ട് പ്രവിശ്യയിൽ അഫ്ഗാൻ സൈന്യത്തിന് നേരെ താലിബാൻ പോരാളികൾ വലിയ ആക്രമണം ആരംഭിച്ചു.
മെയ് 11- തലസ്ഥാനമായ കാബൂളിന് പുറത്തുള്ള നേർഖ് ജില്ല താലിബാൻ പിടിച്ചെടുത്തു
ജൂൺ 22 – തെക്ക് തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ നിന്ന് വളരെ അകലെ, രാജ്യത്തിന്റെ വടക്ക് ഭാഗത്ത് താലിബാൻ പോരാളികൾ നിരവധി ആക്രമണങ്ങൾ ആരംഭിച്ചു.
ജൂലൈ 2 – അഫ്ഗാനിസ്ഥാനിലെ പ്രധാന സൈനിക താവളത്തിൽ നിന്ന് അമേരിക്കൻ സൈന്യം നിശബ്ദമായി പുറത്തെടുത്തു – കാബൂളിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്ത ബഗ്രാം എയർ ബേസ്.
ജൂലൈ 5 – അഫ്ഗാൻ സർക്കാരിന് രേഖാമൂലമുള്ള സമാധാന നിർദ്ദേശം തങ്ങൾക്ക് നൽകാമെന്ന് താലിബാൻ പറയുന്നു.
ജൂലൈ 21 – രാജ്യത്തെ മുതിർന്ന ജില്ലകളുടെ പകുതിയോളം താലിബാൻ വിമതർ നിയന്ത്രിക്കുന്നുവെന്ന് മുതിർന്ന യുഎസ് ജനറൽ പറയുന്നു.
ജൂലൈ 26 – അക്രമം വർദ്ധിച്ചതിൽ 2,400 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭ
ഓഗസ്റ്റ് 6 – രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള സരഞ്ച് വർഷങ്ങളായി താലിബാൻ കീഴടക്കുന്ന ആദ്യത്തെ പ്രവിശ്യാ തലസ്ഥാനമായി.
ഓഗസ്റ്റ് 13 – രാജ്യത്തെ രണ്ടാമത്തെ നഗരവും താലിബാന്റെ ആത്മീയ ഭവനവുമായ കാണ്ഡഹാർ ഉൾപ്പെടെ ഒരു ദിവസം നാല് പ്രവിശ്യാ തലസ്ഥാനങ്ങൾ കൂടി വീഴുന്നു.
ഓഗസ്റ്റ് 14-താലിബാൻ പ്രധാന വടക്കൻ നഗരമായ മസാർ-ഇ-ഷെരീഫ് പിടിച്ചെടുത്തു, ചെറുത്തുനിൽപ്പില്ലാതെ, കാബൂളിന് തെക്ക് 70 കിലോമീറ്റർ (40 മൈൽ) ലോഗർ പ്രവിശ്യയുടെ തലസ്ഥാനമായ പുൽ-ഇ-ആലം.
ഓഗസ്റ്റ് 15- കാബൂളിനെ ഫലപ്രദമായി ചുറ്റിപ്പറ്റിയുള്ള പ്രധാന കിഴക്കൻ നഗരമായ ജലാലാബാദിനെ താലിബാൻ ഒരു പോരാട്ടവുമില്ലാതെ പിടിച്ചെടുത്തു.
ഓഗസ്റ്റ് 15 – താലിബാൻ വിമതർ കാബൂളിൽ പ്രവേശിച്ചു, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു, അമേരിക്ക തങ്ങളുടെ എംബസിയിൽ നിന്ന് നയതന്ത്രജ്ഞരെ ഹെലികോപ്റ്റർ വഴി ഒഴിപ്പിച്ചു.

അമേരിക്കൻ പൗരന്മാർക്ക് നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ തന്നെ മുന്നറിയിപ്പ് നൽകി. പ്രത്യേക വിമാനങ്ങളിൽ ഉദ്യോഗസ്ഥരെ മിന്നൽ വേഗത്തിൽ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. മിക്ക നഗരങ്ങളിലും കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ അഫ്ഗാൻ സൈന്യം പിന്മാറിയതോടെയാണ് മസാരേ ശരീഫ് , ജലാലാബാദ് നഗരങ്ങൾ അതിവേഗം കീഴടക്കാൻ താലിബാന് കഴിഞ്ഞത്. അഫ്ഗാൻ സൈന്യം പലയിടത്തുനിന്നും കൂട്ടത്തോടെ ഓടിപ്പോവുകയാണ്.

പ്രസിഡന്‍റ് അഷ്‌റഫ് ഖാനി ഏതു നിമിഷവും സ്ഥാനം ഒഴിഞ്ഞേക്കും എന്നതാണ് അവസ്ഥ. കാബൂൾ ഒഴികെ എല്ലാ സുപ്രധാന നഗരങ്ങളും പാതകളും താലിബാൻ പിടിച്ചതോടെ കാബൂളിലേക്ക് ഇന്ധനം പോലും എത്തില്ല എന്നതാണ് അവസ്ഥ. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കൂടി ഇരച്ചെത്തിയതോടെ വലിയ ദുരന്തത്തിന്‍റെ വക്കിലാണ് കാബൂൾ. എല്ലാക്കാലത്തും അഫ്ഗാനിൽ തുടരാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും ഈ യുദ്ധം തലമുറകളിലേക്ക് കൈമാറാൻ ആഗ്രഹിക്കുന്നില്ലെന്നും ജോ ബൈഡൻ പറഞ്ഞു. എത്ര വർഷം തുടർന്നാലും അഫ്ഗാനിൽ അവസ്ഥ മാറാൻ പോകുന്നില്ലെന്നും ബൈഡൻ പറഞ്ഞു.

You might also like

-