എഡിജിപി അജിത് കുമാർ സോളാർ കേസ് അട്ടി മറിച്ചു ,കവടിയാറിൽ 15 കോടി ചിലവിട്ടു ലോട്ടരം പണിയുന്നു :പി വി അന്‍വര്‍

15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പി വി അൻവർ ചോദിക്കുന്നു

0

കോഴിക്കോട് | എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി അജിത് കുമാര്‍ സോളാര്‍ അന്വേഷണം അട്ടിമറിച്ചെന്നുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ശബ്ദരേഖ പുറത്തു വിട്ടു. ഇടതുപക്ഷം ഏറ്റവും കൂടുതല്‍ സമരം നടത്തിയത് ആയിരുന്നു സോളാര്‍ കേസ് അത് അന്വേഷണം നേരെ നടന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം. കേസ് എങ്ങനെ അട്ടിമറിച്ചു എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എനിക്ക് അയച്ച ശബ്ദം ആണ് പുറത്ത് വിടാന്‍ ഉള്ളത്. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തില്ല. അട്ടിമറിച്ചത് അജിത്കുമാര്‍ ആണ് എന്നാണ് പറയുന്നത് – പിവി അന്‍വര്‍ പറഞ്ഞു.

ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നതെന്ന് പി വി അൻവർ ആരോപിച്ചു. 15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പി വി അൻവർ ചോദിക്കുന്നു.എടവണ്ണക്കേസിൽ നിരപരാധിയെ എം ആർ അജിത്ത് കുമാര്‍ കുടുക്കിയെന്നും അന്‍വര്‍ ആരോപിക്കുന്നു. എടവണ്ണ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ഷാൻ ഒരിക്കലും ഭർത്താവിനെ കൊല്ലില്ലെന്നാണ് എന്നാണ് മരിച്ച റിദാന്റെ ഭാര്യ തന്നോട് പറഞ്ഞത്. കേസിൽ കള്ളമൊഴി നൽകാൻ ഭാര്യക്കുമേൽ പൊലീസ് വലിയതോതിൽ സമ്മർദം ചെലുത്തി. ക്രൂരമായി മർദ്ദിച്ചു. അവർ വഴങ്ങിയില്ല. മരിച്ച റിദാൻ്റെ രണ്ട് ഫോണും കണ്ടെത്താനായിട്ടില്ലെന്നും അന്‍വര്‍ പറയുന്നു. കെസി വേണുഗോപാലുമായും എഡിജിപിക്ക് അടുത്ത ബന്ധമെന്നും പി വി അൻവർ ആരോപിക്കുന്നത്.

സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോയും പി വി അന്‍വര്‍ എംഎൽഎ പുറത്തുവിട്ടു. ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ഓഡിയോയാണ് പിവി അന്‍വര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കേള്‍പ്പിച്ചു നല്‍കിയത്. അജിത്കുമാര്‍ കമ്മ്യുണിസ്റ്റ് വിരുദ്ധനാണെന്നും പണക്കാരുമായാണ് ബന്ധമെന്നും ഓഡിയോയില്‍ ആരോപിക്കുന്നു. കെസി വേണുഗോപാലുമായി അടുത്ത ബന്ധമെന്നും പറയുന്നു. കെസി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരം സരിതയെ അജിത്കുമാര്‍ ബ്രെയിന്‍ വാഷ് ചെയ്തുവെന്നും ജീവിക്കാന്‍ ആവശ്യമായ പണം പ്രതികളുടെ കയ്യില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് അജിത്ത് കുമാര്‍ സരിതക്ക് ഉറപ്പ് നല്‍കിയതോടെ സരിത പല മൊഴികളും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. അജിത്ത് കുമാറിന്റെ സംഘം വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും മുജീബ് എന്നയാളാണ് എം.ആര്‍ അജിത്ത് കുമാറിന്റെ പ്രധാന സഹായിയെന്നും ഓഡിയോയില്‍ ആരോപിക്കുന്നു.

You might also like

-