ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി,ഫോൺ ചോർത്തൽ അദാനിക്കു വേണ്ടി; എത്രവേണമെങ്കിലും ചോർത്തിക്കോളൂ, ഭയമില്ല’ രാഹുൽ

ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി.ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്

0

ഡൽഹി| തൻ്റെ ഓഫീസിലുള്ളവർക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി.

ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി.ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്. അദാനിയുടെ ജീവനക്കാരനാണ് മോദി. പെഗാസെസ് അന്വേഷണം എവിടെയും എത്താതെ പോയി. ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. ക്രിമിനലുകൾ മാത്രമേ ഈ പണി ചെയ്യുകയുള്ളൂ. ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് നടത്തുന്നത് . അതിൽ ഒരു പടി മാത്രമാണ് തെരഞ്ഞെടുപ്പ് . ജയമോ, പരാജയമോ എന്നതല്ല പോരാട്ടുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം, വിവരം ചോർത്തൽ ശ്രമത്തിന് പിന്നിൽ ഏത് രാജ്യമെന്ന് പറഞ്ഞിട്ടില്ലെന്ന് ആപ്പിൾ വ്യക്തമാക്കി. മുന്നറിയിപ്പ് സന്ദേശത്തിൻ്റെ കാരണം വ്യക്തമാക്കാനാകില്ല. ചിലപ്പോൾ തെറ്റായ അലാറമായിരിക്കാൻ സാധ്യതയുണ്ടെന്നും ആപ്പിൾ വക്താവ് അറിയിച്ചു. മഹുവ മൊയ്ത്ര, ശശി തരൂർ, സീതാറാം യെച്ചൂരി, പവൻ ഖേര, അഖിലേഷ് യാദവ്, കെ സി വേണുഗോപാൽ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെയടക്കം ഫോൺ ചോർത്തി എന്നാണ് ആരോപണം. വിവരങ്ങൾ ചോർത്തുന്നതായുള്ള സന്ദേശം ആപ്പിളിൽ നിന്ന് ലഭിച്ചുവെന്ന് നേതാക്കൾ അറിയിച്ചു.

പ്രതിപക്ഷം കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നതിനിടെയാണ് ഫോൺ ചോർത്തൽ ആരോപണം. കേന്ദ്ര സർക്കാർ ഫോൺ ചോർത്തി എന്ന ആരോപണവുമായി ആദ്യം രംഗത്ത് വന്നത് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയാണ്. ആപ്പിൾ ഫോണിൽ ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ട് അടക്കം സമൂഹമാധ്യമത്തിൽ പങ്കുവെച്ചായിരുന്നു മഹുവയുടെ ആരോപണം. പിന്നാലെ അഖിലേഷ് യാദവ്, ശശി തരൂർ, പ്രിയങ്ക ചതുർവേദി, പവൻ ഖേര, ആം ആദ്മി എംപി രാഘവ് ഛദ്ദ, അസദുദ്ദീൻ ഒവൈസി എന്നിവരും സന്ദേശമെത്തിതായി ആരോപിച്ച് രംഗത്ത് വന്നു.

You might also like

-