സ്വാന്തന സ്പർശം മന്ത്രിമാരുടെ ജില്ലാതല അദാലത്ത് ഇന്നാരംഭിക്കും
ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, കോഴിക്കോട് എന്നീ 5 ജില്ലകളിലാണ് അദാലത്ത്. 8, 9, 11 തീയതികളില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍. ഈ ജില്ലകളില്‍ ഫെബ്രുവരി 2 ന് വൈകുന്നേരം വരെ അപേക്ഷ സ്വീകരിക്കും.
തിരുവനന്തപുരം : ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്താനുള്ള മന്ത്രിമാരുടെ ജില്ലാതല അദാലത്ത് ഇന്നാരംഭിക്കും. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് ഈടാക്കില്ല, ഈ മാസം 18 വരെയാണ് അദാലത്തുകള്‍.
ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, കോഴിക്കോട് എന്നീ 5 ജില്ലകളിലാണ് അദാലത്ത്. 8, 9, 11 തീയതികളില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍. ഈ ജില്ലകളില്‍ ഫെബ്രുവരി 2 ന് വൈകുന്നേരം വരെ അപേക്ഷ സ്വീകരിക്കും. 15,16,18 തീയതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍. മൂന്നാം തീയതി മുതല്‍ 9 തീയതിവരെ ഈ ജില്ലകളിലുള്ളവര്‍ക്ക് പരാതി നല്‍കാം.
ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സാന്ത്വന സ്പര്‍ശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിഹരിക്കും. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ നിയമഭേദഗതി വഴിയോ ചട്ടത്തില്‍ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ടവ കലക്ടര്‍മാര്‍ ഏകീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.