നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേശന്‍ തുടർന്നേക്കും.രാജി സർക്കാർ തള്ളി
പുതിയൊരാൾ കേസ്സ് പഠിച്ച് വാദം പറയുക കേസിൽ തീർപ്പുകല്പിക്കുന്നതിൽ കൂടുതൽ കല താമസം വരുമെന്നതിനാലാണ് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച രാജിക്കത്ത് അംഗീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനയിച്ചത്
തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേശന്‍ തുടർന്നേക്കും . പ്രോസിക്യൂട്ടർ എ സുരേശന്‍ ആഭ്യന്തിര ഡിഷായി സെകട്ടറിക്ക് രാജി സമർപ്പിച്ചെങ്കിലും
രാജി സർക്കാർ തള്ളി .പുതിയൊരാൾ കേസ്സ് പഠിച്ച് വാദം പറയുക കേസിൽ തീർപ്പുകല്പിക്കുന്നതിൽ കൂടുതൽ കല താമസം വരുമെന്നതിനാലാണ് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച രാജിക്കത്ത് അംഗീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനയിച്ചത് . ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രോസിക്യൂട്ടര്‍ എ സുരേശനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.കോടതി മാറ്റത്തിനായി ഉടന്‍ അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വീണ്ടും പരാതി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സനാണ് പരാതിയുമായി രംഗത്തെത്തിയത്. അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്നാണ് ആവശ്യമെന്ന് പരാതിയില്‍ പറയുന്നു