നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

വയറ്റില്‍ അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു

0

ന്യൂഡല്‍ഹി: നടന്‍ ഇര്‍ഫാന്‍ ഖാന്‍(53) അന്തരിച്ചു. 53 വയസായിരുന്നു. വയറ്റില്‍ അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. മുംബയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു മരണം. 2018ലാണ് ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്ബാണ് ആശുപത്രിയിലേക്ക് മാറ്റിയത്.2011ല്‍ പത്മശ്രീ പുരസ്കാരവും പാന്‍സിംഗ് തോമറിലെ അഭിനയത്തിന് (2012)ദേശീയ പുരസ്കാരവും ലഭിച്ചു. ചലച്ചിത്രങ്ങളില്‍ കൂടാതെ സീരിയലുകളിലും നാടക തിയേറ്റര്‍ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

You might also like

-