നോര്‍ത്ത് കാരോലിന കാറപകടത്തില്‍ മലയാളി അമ്മയും കുഞ്ഞു മരിച്ചു
നോര്‍ത്ത് കരലിയനയിലെ വെയ്ക്ക് കൗണ്ടിയില്‍ സ്‌ഥിരമായി അപകടം ഉണ്ടാകുന്ന ഇന്റര്‍സെക്ഷനില്‍ വച്ച് ഡോ. ഡെന്നിസ് ഓടിച്ചിരുന്ന ബെന്‍സ് എസ്.യു.വി.ഒരു പിക്കപ്പ് ട്രക്കുമായികൂട്ടി ഇടിക്കുകയായിരുന്നു.
ഫിലഡല്ഫിയ: ഡോ. ഡെന്നി ഏബ്രഹാമിന്റെ ഭാര്യ ജൂലി ഏബ്രഹാം (41) ഏക മകൻ നിക്കൊളാസ് ഏബ്രഹാം (6) എന്നിവര്‍ നോര്‍ത്ത് കാരോലിനയില്‍ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ വാഹനാ പകടത്തില്‍ മരിച്ചു.
നോര്‍ത്ത് കരലിയനയിലെ വെയ്ക്ക് കൗണ്ടിയില്‍ സ്‌ഥിരമായി അപകടം ഉണ്ടാകുന്ന ഇന്റര്‍സെക്ഷനില്‍ വച്ച് ഡോ. ഡെന്നിസ് ഓടിച്ചിരുന്ന ബെന്‍സ് എസ്.യു.വി.ഒരു പിക്കപ്പ് ട്രക്കുമായികൂട്ടി ഇടിക്കുകയായിരുന്നു. പിക്കപ്പിലുണ്ടായിരുന്ന ഒരു ഗര്‍ഭിണിയുൾപ്പെടെ വേറെ രണ്ടു പേർക്കും പരുക്കേറ്റു.യീൽഡ് സൈനിൽ നിര്ത്തിയില്ല എന്നതാണ് അപകടത്തിനു കാരണമായി പറയപ്പെടുന്നത്.
അമേരിക്കയിൽ അറിയപ്പെടുന്ന ഡോ. എബ്രഹാം കുര്യന്റെ മകനാണു ഡറമില്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. ഡെന്നി ഏബ്രഹാം.
ജൂലി ഏബ്രഹാമിന്റെയും (41) പുത്രന്‍ നിക്കോളസിന്റെയും (നിക്കി-6) സംസ്‌കാരം നവംബര്‍ 2-നു ശനിയാഴ്ച നോര്‍ത്ത് കാരോലിനയിലെ താമസ സ്ഥലമായ ഡറമില്‍ നടത്തും.പൊതുദര്ശനവും സംസ്‌കാര ശുശ്രൂഷ- നവംബര്‍ 2 ശനി രാവിലെ 9 മണി മുതൽസ്ഥലം:: ദി സമ്മിറ്റ് ചര്‍ച്ച്-ബ്ബ്രിയര്‍ ക്രീക്ക് കാമ്പസ്, 2415 പ്രസിഡന്‍ഷ്യല്‍ ഡ്രൈവ്, ഡറം, നോര്‍ത്ത് കാരോലിന -27703