അഭിമന്യുനെ  വിളിച്ചുവരുത്തി  കെണിയൊരുക്കാൻ  ഒറ്റുകാരനായ  എസ് ഡി പി ഐ  സുഹൃത്ത് .കൊലയാളികൾക്ക്  താമസമൊരുക്കിയത്  കൈവെട്ടുകാർ 

മുഹമ്മദ് നിരന്തരം അഭിമന്യുവിനെ വിളിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് .

0
കൊച്ചി : എസ്അ ഫ് ഐ  നേതാവ്   അഭിമന്യു വകവരുത്താൻ  എസ് ഡി പി  ഐ  ഗുഡാലായോച്ചന നടത്തിയതിനും  കെണിയൊരുക്കിയതിനു  കൂടുതൽ തെളിവുകൾ പുറത്തു വന്നു ,കുറച്ചു ദിവസത്തേക്ക് മാതാപിതാക്കൾക്കൊപ്പം  ചിലവഴിക്കാനായി  കോളേജിൽ നിന്ന്  വീട്ടില്‍  എത്തിയ  അഭിമന്യു തിരിച്ചു പെട്ടെന്ന് വണ്ടി കയറിയത് സുഹൃത്തും പിന്നീട് ഒറ്റുകാരനുമായി മാറിയ മുഹമ്മദിന്റെ ഫോണ്‍ വിളിയെ തുടര്‍ന്നെന്നു സൂചന .കെ എസ് യു സംഘടിപ്പിച്ച ഗോളടി മത്സരത്തില്‍ മുഹമ്മദിനൊപ്പം നില്‍ ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുഹമ്മദ് നിരന്തരം അഭിമന്യുവിനെ വിളിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് .
ഇതിനിടെ മഹാരാജാസിലെ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിക്കുന്നത് കൈവെട്ട് കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന വ്യക്തി എടുത്തു കൊടുത്ത ഹോസ്റ്റലിലാണെന്ന് കണ്ടെത്തിയതോടെ അഭിമന്യു വധത്തില്‍ കൈവെട്ട് കേസിനുള്ള ബന്ധം കൂടുതല്‍ തെളിയുന്നു. കൈവെട്ട് കേസിലെ പ്രതികള്‍ക്ക് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പോലീസിനൊപ്പം എന്‍ഐഎയും അന്വേഷണം നടത്തുന്നുണ്ട്.
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് വ്യക്തമായ ഗൂഢാലോചനയോടെയാണ്. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.
You might also like

-