അഭിമന്യുവിന് അറിഞ്ഞ്നാട് ആദരവ് നല്‍കി; സിപിഎം എറണാകുളത്ത് 2.11 കോടി രൂപയും 16 മോതിരവും, ഏഴു കമ്മലും, 12 സ്വര്‍ണ നാണയവും നാല് വളയും ഫണ്ടുശേഖരണo

അഭിമന്യൂവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് പുറമെ അര്‍ജുനന്റെയും വിനീതിന്റെയും ചികിത്സയ്ക്കും കൂടിയാണ് ഫണ്ടിന് ആഹ്വാനം ചെയ്തത്

0

കൊച്ചി :ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഫണ്ടു ശേഖരണത്തില്‍ ലഭിച്ചത് രണ്ട് കോടി പതിനൊന്ന് ലക്ഷം (2,11,19,929) രൂപ. ഇതിനു പുറമെ 16 മോതിരവും ഏഴു കമ്മലും 12 സ്വര്‍ണനാണയവും 4 വളയും ഒരു സ്വര്‍ണലോക്കറ്റും ലഭിച്ചു.

ജില്ലയിലെ 20 ഏരിയാ കമ്മിറ്റികളുടെ കീഴില്‍ പാര്‍ടിയുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ രണ്ടു ദിവസം നടന്ന ഹുണ്ടികാപ്പിരിവിലൂടെ ലഭിച്ച പണമാണിത്. വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും സഹായം എത്തിച്ചു. ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയ അഭിമന്യു കുടുംബ സഹായഫണ്ടില്‍ ബുധനാഴ്ച വരെ എത്തിയ 39,48,070 രൂപയും ഇതില്‍ ഉള്‍പ്പെടും. അക്കൗണ്ടിലേക്ക് ഇപ്പോഴും സഹായം എത്തുകയാണ്. ഏരിയാ കമ്മിറ്റികള്‍വഴി 1,63,51,299 രൂപയും ജില്ലാ കമ്മിറ്റിക്ക് നേരിട്ട് 8,20,560 രൂപയുമാണ് ലഭിച്ചത്.

വിവിധ ഏരിയാ കമ്മിറ്റികള്‍ക്ക് ലഭിച്ച തുക. എറണാകുളം -11,50,000, പള്ളുരുത്തി – 11,47,901, കൊച്ചി-10,03,484, വൈറ്റില-12,30,790, തൃപ്പുണിത്തുറ-14,64,221, മുളന്തുരുത്തി – 8,01,765, കുത്താട്ടുകുളം – 5,32,745, കോലഞ്ചേരി -8,18,160, മൂവാറ്റുപുഴ – 8,09,015, കോതമംഗലം – 7,84,177, കവളങ്ങാട് – 3,12,000, പെരുമ്പാവൂര്‍ – 9,35,205, കാലടി – 6,11,145, അങ്കമാലി – 4,02,000, നെടുമ്പാശ്ശേരി – 5,46,023, ആലുവ- 5,15,183, കളമശ്ശേരി -10,52,888, ആലങ്ങാട് – 7,69,599, പറവൂര്‍ – 6,50,243, വൈപ്പിന്‍ – 819255.

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സി.പി.എം എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികളാണ് ഫണ്ട് ശേഖരിച്ചത്. അഭിമന്യൂവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് പുറമെ അര്‍ജുനന്റെയും വിനീതിന്റെയും ചികിത്സയ്ക്കും കൂടിയാണ് ഫണ്ടിന് ആഹ്വാനം ചെയ്തത്

You might also like

-