ബസിലെ ലൈംഗിക അതിക്രമ ആരോണപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം “വിഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം “സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അജയ് ഉണ്ണി
എന്റെ അഭിപ്രായത്തിൽ ഇങ്ങനെ അപരാധം പറഞ്ഞുണ്ടാക്കുന്നവരെ നേരെ ചെന്ന് ഒന്ന് ബലാത്സംഗം ചെയ്തിട്ട് പോയി മരിക്കുക.”
കോഴിക്കോട് | ബസിലെ ലൈംഗിക അതിക്രമ ആരോണപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. വിഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നാണ് തൊടുപുഴ സ്വദേശി അജയ് ഉണ്ണിയുടെ സമൂഹമാധ്യമ പോസ്റ്റ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ഇയാൾ.
“മാനസികമായി താങ്ങാൻ പറ്റാത്ത, മനസ്സിന് വലിയ വിസ്താരമില്ലാത്ത ആളുകളോട് മാത്രമായിട്ടാണ് എനിക്കിനി പറയാനുള്ളത്. ഇത്തരം ദുരനുഭവങ്ങൾ ഇനിയും ആണുങ്ങൾക്ക് പലതും നേരിടേണ്ടി വരും. അപ്പോൾ ചെയ്യേണ്ട കാര്യം എന്ന് വെച്ചാൽ, എന്തായാലും ഇങ്ങനെ ആവശ്യമില്ലാത്ത അല്ലെങ്കിൽ അനാവശ്യമായി ഇങ്ങനെ ഒരു നാണം കെടുത്താൻ ശ്രമം നടന്നു കഴിഞ്ഞാൽ, മരിക്കണം എന്ന് തോന്നി നമ്മൾ ഉറപ്പിച്ചു കഴിഞ്ഞാൽ, ചെയ്യേണ്ടത് എന്താണെന്നു വെച്ചാൽ, എന്റെ അഭിപ്രായത്തിൽ ഇങ്ങനെ അപരാധം പറഞ്ഞുണ്ടാക്കുന്നവരെ നേരെ ചെന്ന് ഒന്ന് ബലാത്സംഗം ചെയ്തിട്ട് പോയി മരിക്കുക.” – ഇങ്ങനെയാണ് ഇയാൾ തന്നെ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. വീഡിയോയോയിൽ പല ഭാഗങ്ങളിലും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയും ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്.
അതേസമയം ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ
ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാൻ പൊലീസ്. സ്വകാര്യ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദീപകും ഷിംജിത മുസ്തഫയും ബസില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുക. ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളും വീണ്ടെടുക്കാനാൻ പൊലീസ് ശ്രമം തുടങ്ങി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് നീക്കം.യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായി വിവരം.നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് മാറിയതായാണ് സംശയം. അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം.
കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ യുവതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെ യുവതിയുടേയും യുവാവിന്റെ കുടുംബത്തിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി നൽകിയ മൊഴിയിൽ ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടന്നില്ലെന്നാണ് പൊലീസ് നിഗമനം.യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലഭിച്ച പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് കേസെടുത്തത്