നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ യുവാവും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും മുങ്ങി മരിച്ചു
ഡിഗ്രി വിദ്യാർത്ഥി നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിൻ സജി (19) പ്ലസ് വൺ വിദ്യാർത്ഥിനി പാമ്പാടുംപാറ സ്വദേശിനി അനില (16) എന്നിവരേയാണ് തൂവൽ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നെടുങ്കണ്ടം| തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ യുവാവിനെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രി വിദ്യാർത്ഥി നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിൻ സജി (19) പ്ലസ് വൺ വിദ്യാർത്ഥിനി പാമ്പാടുംപാറ സ്വദേശിനി അനില (16) എന്നിവരേയാണ് തൂവൽ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി വെള്ളച്ചാട്ടത്തിന് സമീപത്തു നിന്നും ചെരിപ്പുകൾ കണ്ടതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത് . സമീപത്തു നിന്നും ഇവർ എത്തിയെന്ന് കരുതുന്ന ബൈക്കും കണ്ടെത്തി. നാട്ടുകാരും പൊലീസും അഗ്നിശമന സേനയും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിൽ 11.45 ആൺകുട്ടിയുടെ മൃതദേഹവും അൽപ സമയത്തിനകം പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.