നേര്യമംഗലം കാഞ്ഞിരവേലിൽയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
ഇന്ദിരയുടെ നിലവിളി ശബ്‍ദവും ആനയുടെ ചിഹ്‌നം വിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാർ ബഹളം ഉണ്ടാക്കി ആളെക്കൊല്ലി ആനയെ തുരുത്തിയ ശേഷം ഇന്ദിരയെ ചികില്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു . കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാന കാഞ്ഞിരവേലിലയിലെ ജനവാസ കേന്ദ്രത്തിൽ എത്തി വ്യാപകമായ നാശനഷ്ടം വരുത്തിയിരുന്നു
അടിമാലി | നേര്യമംഗലം കാഞ്ഞിരവേലിയിൽ കട്ടയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു കാഞ്ഞിരവേലി സ്വദേശിനിമുണ്ടോന്‍ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര രാമകൃഷ്ണന്‍ (70 ) ദാരുണമായി കൊല്ലപ്പെട്ടത് . രാവിലെ 8 : 30 തോടെയാണ് സംഭവം , വീടിനു സമീപം സ്വന്തം പുരയിടത്തിൽ നിൽക്കുകയായിരുന്ന ഇന്ദിരയെ കാട്ടാന ഓടിയെത്തി തുമ്പികൈയിൽ ചുഴറ്റി എറിയുകയായിരുന്നു . നിലത്തുവീണ ഇവരുടെ തലയിൽ കാട്ടാന മാരകമായി ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു . ഇന്ദിരയുടെ നിലവിളി ശബ്‍ദവും ആനയുടെ ചിഹ്‌നം വിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാർ ബഹളം ഉണ്ടാക്കി ആളെക്കൊല്ലി ആനയെ തുരുത്തിയ ശേഷം ഇന്ദിരയെ ചികില്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു .രാവിലെ കൂവ വിളവിലവിടുക്കുന്നതിനിടയിലായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായതു സമീപത്ത് ജോലിചെയ്തിരുന്ന ടാപ്പിംഗ് തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി . കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാന കാഞ്ഞിരവേലിലയിലെ ജനവാസ കേന്ദ്രത്തിൽ എത്തി വ്യാപകമായ നാശനഷ്ടം വരുത്തിയിരുന്നു . നാട്ടുകാർ വനവകുപ്പിനെ വിവരം അറിയിച്ചുവെങ്കിലും ആനയെതുരുത്തുവാൻ നടപടി സ്വീകരിക്കാത്തതിനാൽ കഴിഞ്ഞ അഞ്ചു ദിവസമായി ജനവാസകേന്ദ്രത്തിൽ തന്നെയായിരുന്നു ആന നിലയുറപ്പിച്ചിരുന്നു . കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ ആക്രമിച്ചു കൊലപ്പെടുത്തിയത് അഞ്ചുപേരെയാണ് .
കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. അതേസമയം പ്രദേശത്തു ഇന്ദിരയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലും നാട്ടുകാർ കനത്ത പ്രതിക്ഷേധം ആരഭിച്ചിട്ടുണ്ട് ഇന്ദിരയുടെ ഇൻക്യുസ്റ്റ് നടപടിക്കെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു വനം വകുപ്പ് മന്ത്രി സ്ഥലം സന്ദർശിച്ചു വന്യ മൃഗ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ ഇൻക്യുസ്റ്റ് നടപടി നടത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചു. ഇടുക്കി എം പി ഡീൻ കുരിയാക്കോസ് മറ്റു ജനപ്രതിനിധികൾ എന്നിവരെയുടെ നേതൃത്തത്തിലാണ് പ്രദേശത്ത് പ്രതിഷേധം നടക്കുന്നത് .