പ്രതിപക്ഷം ബിജെപിയുമായി കൂട്ടുചേര്‍ന്ന് കോവിഡ് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു: എ വിജയരാഘവന്‍

ബിജെപിയുമായി ചേര്‍ന്ന് കോണ്ഗ്രസ്സ് ഉണ്ടാക്കിയ അവിശുദ്ധ ബന്ധം മാധ്യമ ചര്‍ച്ചകളിലൂടെ വ്യക്തമാണെന്നും

0

തൃശൂര്‍: പ്രതിപക്ഷ നേതാവ് രാമേശ് ചെന്നിത്തല പി.ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാരിന് എതിരെ മൂല്യം ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ബിജെപിക്ക് ഒപ്പം ചേര്‍ന്ന് സംസ്ഥാനത്ത് കോവിഡ് വ്യാപിപ്പിക്കാന്‍ പ്രതിപക്ഷം നേതൃത്വം നല്‍കുന്നതായും എ.വിജയരാഘവന്‍.സംസ്ഥാനത്ത് ബിജെപിയുമായി ചേര്‍ന്ന് കോണ്ഗ്രസ്സ് ഉണ്ടാക്കിയ അവിശുദ്ധ ബന്ധം മാധ്യമ ചര്‍ച്ചകളിലൂടെ വ്യക്തമാണെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി കോണ്ഗ്രസ് ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ രമേശ് ചെന്നിത്തലയും കൂട്ടരും നിസംഗ ഭാവത്തില്‍ ബിജെപിയുമായി കൂട്ടുചേരുകയാണ് ചെയ്യുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആരോപിച്ചു.

പിവി അന്‍വറിന് നേരെ ആര്‍എസ്എസിന്റെ വധശ്രമ നീക്കം; ക്രിമിനല്‍ സംഘം പിടിയില്‍; ക്വട്ടേഷന്‍ സംഘത്തെ നിലമ്പൂരിലെത്തിച്ചത് ആര്‍എസ്എസ് നേതാവ്; പിന്നില്‍ ആര്യാടന്‍ ഷൗക്കത്തെന്നും അന്‍വര്‍
ബിജെപി കോണ്ഗ്രസ് അവിശുദ്ധ ബന്ധം തുറന്ന് കാട്ടിയ കോടിയേരി ബാലകൃഷ്ണനെ ഉത്തരം മുട്ടുമ്പോള്‍ ആക്ഷേപിക്കുക എന്ന നയമാണ് ചെന്നിത്തല സ്വീകരിക്കുന്നത്. ഇടതുപക്ഷ മുന്നണി യോഗം മാറ്റിവച്ചത് അനൈക്യം മൂലമാണെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം എല്‍ഡിഎഫ് തള്ളിക്കളയുന്നുവെന്നും എ വിജയരാഘവന്‍ പറഞ്ഞു.

You might also like

-