കെ സുധാകരനെ വിമർശിച്ച് എ വിജയരാഘവൻ

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച് സിപിഎം സംസ്ഥാന ആക്ടിം​ഗ് സെക്രട്ടറി എ വിജയരാഘവൻ

0

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച് സിപിഎം സംസ്ഥാന ആക്ടിം​ഗ് സെക്രട്ടറി എ വിജയരാഘവൻ.കെ സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയിൽ.കോൺ​ഗ്രസ് ഒരു ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുകയാണ്. അതിന്റെ ഭാഗമായുള്ള വാക്കുകളാണ് സുധാകരൻ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കെപിസിസി അധ്യക്ഷന്റെ വികട ഭാഷണം കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരാണ്. കേരളത്തിലെ ജനങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കില്ല. സുധാകരനെ അധ്യക്ഷനായി നിയമിച്ചവർ ആണ് ഇതിന് മറുപടി പറയേണ്ടത് എന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു.

You might also like

-