അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സ്പെഷൽ ടീം വയനാട്ടിൽ നിന്ന് രണ്ട് ദിവസത്തിനുള്ളിൽ ഇടുക്കിയിലെത്തും,കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്റെ കുടുമ്പത്തിൽ ഒരാൾക്ക് ജോലി നൽകും
ആനകൾ റേഷൻകടകൾ തകർത്താൽ ശാന്തൻപാറയിൽ ആവശ്യമെങ്കിൽ സർക്കാർ വീടുകളിൽ റേഷൻ സാമഗ്രികൾ എത്തിച്ചു നൽകും. കാട്ടാന ആകർമ്മാണവുമായി ബന്ധപെട്ടു നടപടിക്രമങ്ങളിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കും
പൈനാവ് | ഇടുക്കിയിൽ വർദ്ധിച്ചു വരുന്ന കാട്ടാനകളുടെ ആക്രമണം തടയാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു . കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സ്പെഷൽ ടീം വയനാട്ടിൽ നിന്ന് രണ്ട് ദിവസത്തിനുള്ളിൽ ഇടുക്കിയിലെത്തും. ആവശ്യമെങ്കിൽ പ്രശ്നക്കാരായ ആനകളെ ഈ സംഘം നിരീക്ഷിക്കും. പ്രശ്നക്കാരെന്ന് കണ്ടാൽ പിടികൂടി മാറ്റും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്റെ കുടുമ്പത്തിൽ ഒരാൾക്ക് ജോലി നൽകും . ശക്തിവേലിന്റെ മൃദ ദേഹത്തോട് അനാദരവ് കാട്ടിയെന്ന വിമർശനത്തിൽ അന്വേഷിച്ചു നടപടി എടുക്കുമെന്നും എ.കെ ശശിന്ദ്രൻ പറഞ്ഞു
കാട്ടാന കൊലപ്പെടുത്തിയ ശക്തിവേലിന്റ മൃത ദേഹത്തോടെ അനാദരവു കാട്ടിയെന്നത് പരിശോധിക്കും . ഇതിനായി പ്രത്യക സംഘത്തെ നിയമിച്ചിട്ടുണ്ട് രണ്ടു ദിവസത്തിനുള്ളിൽ സംഘം റിപ്പോർട്ട് നൽകു അതിന് ശേഷമായിരിക്കും ജീവനക്കാർക്കെതിരെ നടപടിയുണ്ടാകു ആനകൾ റേഷൻകടകൾ തകർത്താൽ ശാന്തൻപാറയിൽ ആവശ്യമെങ്കിൽ സർക്കാർ വീടുകളിൽ റേഷൻ സാമഗ്രികൾ എത്തിച്ചു നൽകും. കാട്ടാന ആകർമ്മാണവുമായി ബന്ധപെട്ടു നടപടിക്രമങ്ങളിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കും
ഇടുക്കിയിലെ കാട്ടാന ശല്യം ചർച്ച ചെയ്യാൻ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിൽ സർവകക്ഷി യോഗത്തിന് ശേഷം സംരിക്കുയായിരുന്നു മന്ത്രി . ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന ആനകളെ പിടികൂടി മാറ്റുന്ന കാര്യം പ്രധാന ചർച്ചയായി .കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കുക,നഷ്ടപരിഹാരം വേഗത്തിലാക്കുക, തുടങ്ങിയവയും യോഗം ചർച്ച ചെയ്തു .
തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനകീയ പ്രതിഷേധമുയർന്നതോടെയാണ് അടിയന്തിരമായി യോഗം ചേരാൻ തീരുമാനിച്ചത്. ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു