ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

പണം കിട്ടില്ലെന്ന വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി. ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി. കഴുത്തിൽ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.

തിരുവല്ല |ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു.സ്ഥാപനത്തിൽ അതിക്രമിച്ചുകയറി കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ​ഗുണ്ടായിസം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഫെബ്രുവരി ഒന്നിന് നടന്ന നടുക്കുന്ന സംഭവത്തിൽ കാപ്പാ കേസ് പ്രതിയായ മരണസുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായി.

ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തിരുവല്ല നഗരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സ്പായിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കാപ്പാ കേസ് പ്രതി മരണ സുബിനും കൂട്ടാളികളും പല തവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടു. അമ്പതിനായിരം നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി. ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി. കഴുത്തിൽ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയം എന്നായിരുന്നു ഗുണ്ടകളുടെ ഭീഷണി. മൂന്നാം തിയതി ആണ് പൊലീസ് കേസ് എടുത്തത്. കേസിൽ ആറ് പേരാണ് പ്രതികൾ. സുബിൻ ഉൾപ്പെടെ മൂന്ന് പേര് ഇതുവരെ അറസ്റ്റിൽ ആയി. മൂന്ന് പ്രതികൾ ഒളിവിലാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി തിരുവല്ലയിലെ സ്പായില്‍ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് മരണം സുബിന്‍ എന്ന് വിളിക്കുന്ന സുബിന്‍ അലക്‌സാണ്ടറും കൂട്ടാളികളും നിരന്തരം എത്തുമായിരുന്നു. സംഭവ ദിവസവും ഇത്തരത്തില്‍ 50000 രൂപ ആവശ്യപ്പെട്ട് സുബിനും കൂട്ടാളികളും സ്പായില്‍ എത്തി. കൊടുക്കാന്‍ വിസമ്മതിച്ചതോടുകൂടി ഇവര്‍ ജീവനക്കാരിയെ ബലാത്സംഘം ചെയ്യുകയായിരുന്നു. ക്രൂര കൃത്യത്തിന്റെ വീഡിയോയും ഇവര്‍ ചിത്രീകരിച്ചു. തൊട്ടുപിന്നാലെ 25000 രൂപ ബലം പ്രയോഗിച്ച് വാങ്ങി മടങ്ങിപ്പോവുകയായിരുന്നു.സുബിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. കാപ്പാ കേസ് പ്രതിയാണ് ഇയാള്‍.

You might also like

-