സഭയിലെ ഒരു വിഭാഗം തനിക്കെതിരെ പ്രവർത്തിക്കുന്നു’: രാജി പ്രഖ്യാപനവുമായി യാക്കോബായ സഭ അധ്യക്ഷൻ തോമസ് പ്രഥമൻ
വിവാദമായ മലങ്കര വർഗീസ് കൊലപാതക കേസിലെ ഒന്നാം പ്രതിയായ വൈദികനെ യോഗത്തിൽ ക്ഷണിതാവായി കൊണ്ടുവരാനുള്ള നീക്കം ഭൂരിഭാഗം അംഗങ്ങളും എതിർത്തു. സഭസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യത വേണമെന്ന ആവശ്യവും ഉയർന്നു. അതേ സമയം ക്രമക്കേടുകൾ സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് ചോർന്നത് ബാവക്കെതിരായ നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുകയും വാർത്ത ചോർച്ചയെ കുറിച്ചന്വേഷിക്കാൻ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇതിന് ശേഷം വൈകിട്ട് നടന്ന പരിപാടിയിലായിരുന്നു തനിക്കെതിരെ ഒരു വിഭാഗം ആളുകൾ സംസാരിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്നാരോപിച്ച് ബാവയുടെ രാജി പ്രഖ്യാപനം.
‘കോതമംഗലം :ബാബ ബാബാകക്ഷി മെത്രാൻ കക്ഷി തര്ക്കം രൂക്ഷമായി തുടരുന്നതിനിടെ യാക്കോബാ വിഭാഗത്തിൽ ചേരിപ്പോര് രൂക്ഷം നിലവിലെ സഭ മേൽ അധ്യക്ഷനായ തോമസ് പ്രഥമനെതിരെ നല്ലൊരു വിഭാഗം വിശ്വാസികളും വൈദികരും രംഗത്തെത്തി ഇതോടെ രാജി വാക്കാണ് ഒരുങ്ങിയിരിക്കുകയാണ് തോമസ് പ്രഥമൻ , സഭയിലെ സാമ്പത്തിക ക്രമക്കേടുകളും വർക്കിങ് കമ്മിറ്റി യോഗത്തിലെ അഭിപ്രായ വ്യത്യാസങ്ങൾക്കും പിന്നാലെ രാജി പ്രഖ്യാപനവുമായി യാക്കോബായ സഭ അധ്യക്ഷൻ. ഇന്നലെ പെരുമ്പാവൂരിൽ നടന്ന മേഖല പള്ളി പ്രതിപുരുഷ യോഗത്തിലായിരുന്നു തോമസ് പ്രഥമൻ കാതോലിക്ക ബാവ രാജി പ്രഖ്യാപിച്ചത്. സഭയിലെ ഒരു വിഭാഗം ആളുകൾ തനിക്കെതിരായി സംസാരിക്കുകയും പ്രചരണം നടത്തുകയും ചെയ്യുന്നുവെന്ന് സഭ അധ്യക്ഷൻ ആരോപിച്ചു.
സഭ സ്വത്തുക്കളിലെ ക്രമക്കേടിനെതിരെയും വർക്കിങ് കമ്മിറ്റിയിൽ വൈദികനെ തിരികി കയറ്റാനുള്ള ശ്രമത്തിനെതിരെയും ഇന്നലെ വർക്കിങ് കമ്മിറ്റി യോഗത്തിൽ വിമർശമുയർന്നിരുന്നു. വിവാദമായ മലങ്കര വർഗീസ് കൊലപാതക കേസിലെ ഒന്നാം പ്രതിയായ വൈദികനെ യോഗത്തിൽ ക്ഷണിതാവായി കൊണ്ടുവരാനുള്ള നീക്കം ഭൂരിഭാഗം അംഗങ്ങളും എതിർത്തു. സഭസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യത വേണമെന്ന ആവശ്യവും ഉയർന്നു. അതേ സമയം ക്രമക്കേടുകൾ സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് ചോർന്നത് ബാവക്കെതിരായ നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുകയും വാർത്ത ചോർച്ചയെ കുറിച്ചന്വേഷിക്കാൻ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇതിന് ശേഷം വൈകിട്ട് നടന്ന പരിപാടിയിലായിരുന്നു തനിക്കെതിരെ ഒരു വിഭാഗം ആളുകൾ സംസാരിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്നാരോപിച്ച് ബാവയുടെ രാജി പ്രഖ്യാപനം.
ക്രമക്കേടുകൾക്കെതിരെ രംഗത്തെത്തുന്നവരെയും സുതാര്യത ആവശ്യപ്പെടുന്നവരെയും ബാവക്ക് എതിരെ നിൽക്കുന്നവരായി വ്യാഖ്യാനിക്കപ്പെടുന്നത് ശരിയല്ലെന്ന് സുതാര്യത ആവശ്യപ്പെടുന്ന വർക്കിങ്ങ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുത്ത 22 പേരല്ലാതെ ഒരാളെയും യോഗത്തിലേക്ക് ക്ഷണിക്കാൻ അനുവദിക്കില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.