കടബാധ്യതയെ തുടർന്ന് ആലപ്പുഴയിൽ നെൽ കർഷകൻ ആത്മഹത്യ ചെയ്തു
നെല്ല് സംഭരിച്ചവകയിൽ പ്രസാദിന് ലഭിക്കുവാനുള്ള തുക സർക്കാർ വായ്പ്പയായാണ് നൽകിയത് ഈ തുക കുടിശ്ശികയാവുകയും . തുടർ കൃഷിക്ക് പണമില്ലാതാകുകയും . ധനകാര്യ സ്ഥാപനങ്ങൾ ഒന്നും വായ്പാ നൽകാതാകുകയും ചെയ്തതോടെ കൃഷി പ്രതിസന്ധിയിലാവുകയായിരിന്നു ഇതിൽ മനംനൊന്താണ് കർഷകൻ ആത്മഹത്യാ ചെയ്തത്
ആലപ്പുഴ |കടബാധ്യതയെ തുടർന്ന് നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്. കൃഷിയിൽ പരാജയപ്പെട്ടുവെന്ന് ബന്ധുവുമായി ഫോണിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ്പുറത്തുവന്നു. വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയോടെ മരണം സഭാവൈക്കുകയായിരിന്നു
നെല്ല് സംഭരിച്ചവകയിൽ പ്രസാദിന് ലഭിക്കുവാനുള്ള തുക സർക്കാർ വായ്പ്പയായാണ് നൽകിയത് ഈ തുക കുടിശ്ശികയാവുകയും . തുടർ കൃഷിക്ക് പണമില്ലാതാകുകയും . ധനകാര്യ സ്ഥാപനങ്ങൾ ഒന്നും വായ്പാ നൽകാതാകുകയും ചെയ്തതോടെ കൃഷി പ്രതിസന്ധിയിലാവുകയായിരിന്നു ഇതിൽ മനംനൊന്താണ് കർഷകൻ ആത്മഹത്യാ ചെയ്തത്.
കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ച് പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്.പറയുന്ന ശബ്ദരേഖ ലഭിച്ചു ‘ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്. ഞാൻ കുറ ഏക്കറുകൾ കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ നെല്ലിന് കാശ് തന്നില്ല. ഞാൻ ലോൺ ചോദിച്ചപ്പോൾ അവർ പറയുന്നത് കുടിശ്ശികയാണ് പിആർഎസ് എന്ന്. ഞാൻ 20 കൊല്ലം മുമ്പ് മദ്യപാനം നിർത്തിയിരുന്നു, ഇപ്പോൾ ആ മദ്യപാനം വീണ്ടും തുടങ്ങി. ഞാൻ കടക്കാരനാണ്, കൃഷിക്കാരൻ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് നിങ്ങൾ പറയണം. നിങ്ങൾ വരണം എനിക്ക് റീത്ത് വെക്കണം’; എന്നാണ് ശബ്ദരേഖയിലുള്ളത്
അതേസമയം കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്‍റെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. താൻ നൽകിയ നെല്ലിൻ്റെ പണമാണ് സർക്കാർ പിആര്‍എസ് വായ്പയായി നൽകിയത്. ഇത് കുടിശിഖ അടക്കം അടക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. പക്ഷേ സർക്കാർ എന്നെ ചതിച്ചുവെന്നും പ്രസാദിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.