അല്‍ മാഇദ ചെയര്‍മാന് ഡാളസ്സില്‍ സ്വീകരണം

അമേരിക്കയില്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തിചേര്‍ന്ന് അല്‍ മാഇദ ചെയര്‍മാന്‍ കെ എ സാദിക്, ഫിനാന്‍സ് ഡയറക്ടറും സിഇഒയുമായ ഉസ്‌മൈന്‍ സിദ്ദിക്ക് എന്നിവര്‍ക്കാണ് നവംബര്‍ 22 ശനിയാഴ്ച വൈകിട്ട് ഗാര്‍ലന്റിലുള്ള ഇന്ത്യാ ഗാര്‍ഡന്‍സില്‍ സ്വീകരണം നല്‍കിയത്.

0

ഗാര്‍ലന്റ് (ഡാളസ്സ്): പാചക കലയില്‍ പുതിയ മാനങ്ങള്‍ കണ്ടെത്തിയ കേരളത്തിലെ സുപ്രസിദ്ധ അല്‍ മാഇദ സ്ഥാപകര്‍ക്ക് ഡാളസ്സില്‍ സ്വീകരണം നല്‍കി.അമേരിക്കയില്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തിചേര്‍ന്ന് അല്‍ മാഇദ ചെയര്‍മാന്‍ കെ എ സാദിക്, ഫിനാന്‍സ് ഡയറക്ടറും സിഇഒയുമായ ഉസ്‌മൈന്‍ സിദ്ദിക്ക് എന്നിവര്‍ക്കാണ് നവംബര്‍ 22 ശനിയാഴ്ച വൈകിട്ട് ഗാര്‍ലന്റിലുള്ള ഇന്ത്യാ ഗാര്‍ഡന്‍സില്‍ സ്വീകരണം നല്‍കിയത്. ഇന്ത്യ ഗാര്‍ഡന്‍സില്‍ എത്തിച്ചേര്‍ന്ന ഇരുവരേയും ഇന്ത്യ പ്രസ്സ് ക്ലമ്പ് ഓഫ് നോര്‍ത്ത് അമേരിക്കാ മുന്‍ പ്രസിഡന്റും, ഡാളസ്സിലെ വ്യവസായിയുമായ സണ്ണി മാളിയേക്കല്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.

കേരളത്തില്‍ ‘റൊബോട്ടിക്ക്’ ബിരിയാണി ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു വിവിധ ജില്ലകളില്‍ പത്തോളം കേന്ദ്രങ്ങളില്‍ വന്‍തോതില്‍ വിറ്റഴിയുന്ന രുചികരമായ ഭക്ഷണമാക്കി മാറ്റുന്നതില്‍ വന്‍ വിജയം നേടിയതായി ചെയര്‍മാന്‍ പറഞ്ഞു. യാതൊരു കലര്‍പ്പോ നിറക്കൂട്ടോ ഇല്ലാതെ നാടന്‍ മസാലകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ബിരിയാണിക്ക് കേരളത്തില്‍ ലഭിച്ച അംഗീകാരം വിദേശങ്ങളിലും വിപണി കണ്ടെത്താനാകുമോ എന്ന് പഠനം നടത്തുന്നതിനാണ് അമേരിക്കയിലെത്തിയതെന്ന് സിഇഒ ഉമൈബാന്‍ പറഞ്ഞു. യൂറോപ്പില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ യന്ത്രം ഉപയോഗിച്ച് എങ്ങനെ രുചികരവും, മായമില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാകാം എന്ന് തെളിയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും അഭിമാനിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. ബെന്നി ജോണ്‍ എല്ലാവരോടും നന്ദി പറഞ്ഞു.

You might also like

-