13 ഗ്രാമ പഞ്ചായത്തുകളെ ദുരന്ത നിവാരണ നിയമത്തിന് കിഴിലാകിഴിലാക്കി ഉത്തരവ് പുറപ്പെടുവിച്ച ഇടുക്കി ജില്ലാകളക്ടർക്കെതിരെ സമര പ്രഖ്യപനവുമായി എ രാജ എം എൽ എ

ദുരന്ത നിവാരണ അതോറിട്ടി നിയന്ത്രണം കൊണ്ടുവന്നിട്ടുള്ള 13 പഞ്ചായത്തുകളിൽ 11 വും ദേവികുളം നിയമസഭാ മണ്ഡലത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം കൊണ്ടുവരുവാൻ മാത്രം വേണ്ടിയുള്ളതല്ല ,ദന്ത നിവാരണ പ്രവർത്തങ്ങൾ ഏകോപിക്കുന്നതിനും ജനങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുള്ളതാണ് ജില്ലാകളക്റ്ററുടെ നടപടിക്കെതിരെ ജനങ്ങൾക്കൊപ്പം നിന്ന് സമരം ചെയ്യും .

0

മൂന്നാർ | 13 ഗ്രാമ പഞ്ചായത്തുകളെ ദുരന്ത നിവാരണ നിയമത്തിന് കിഴിലാകിഴിലാക്കി ഉത്തരവ് പുറപ്പെടുവിച്ച ഇടുക്കി ജില്ലാകളക്ടർക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ദേവികുളം എംഎല്‍എ അഡ്വ. എ രാജ. രംഗത്തെത്തി . പതിമൂന്ന് പഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോററ്റി സോണുകള്‍ തിരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിറക്കിയ ഉത്തരവ് യാതൊരു പരിശോധനകളും കൂടാതെയുള്ളതാണെന്ന് എംഎല്‍എ കുറ്റുപ്പെടുത്തി. ഇത് വലിയ തോതില്‍ ജനങ്ങളെ ബാധിക്കുമെന്നും ശക്തമായ പ്രതിഷേധപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കേണ്ടി വരുമെന്നും എംഎല്‍എ വ്യക്തമാക്കി.

” മണ്ണിടിച്ചൽ ഉണ്ടാകുന്ന പ്രദേശമാണെങ്കിൽ ആ പ്രദേശത്തു തുടർച്ചയായി മണ്ണിടിച്ചൽ ഉണ്ടാകുന്നു എന്ന് കണ്ടെത്തി. അതിന് ശേഷം ഒരു ഉത്തരവ് പുറപ്പെടിവിക്കാം ജില്ലാകളക്ട്ടർ കുറേ ഉദ്യോഗസ്ഥന്മാരെ വിളിച്ചുകുട്ടി അവർ ഒരു തീരുമാനത്തിൽ എത്തുന്നു ..സാധരണ മണ്ണിടിച്ചൽ ഉള്ള പ്രദേശങ്ങളിൽ എല്ലാം വിദഗ്ദ്ധ സമതിയായിട്ടുള്ള ചെന്നൈ ഈ ടി പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള എത്തിച്ചേർന്ന അവർ പരിശോധന നടത്തി ഈ സ്ഥലത്ത് മണ്ണിടിച്ചൽ സാധ്യത സത്യതയുണ്ട് എന്ന് പറഞ്ഞിരുന്നുവെങ്കിലും നമുക്ക് അത് മനസിലാക്കാൻ കഴിയും ഇതൊന്നും കൂടാതെ ഈ സ്ഥലങ്ങളിൽ ഒന്നും ഒന്നും പാടില്ല .. എന്നുള്ള നിലക്കാണ് ജില്ലാഭരണകൂടം ജില്ലാകളക്ട്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് ഇത്‌ ജനങ്ങളെ ബാധിക്കും …അതുകൊണ്ട് ശക്തമായിട്ടുള്ള പ്രക്ഷോപങ്ങൾക്ക് നേതൃത്തം കൊടുക്കേണ്ടിവരും ” ;- എ രാജ പറഞ്ഞു

ദുരന്ത നിവാരണ അതോറിട്ടി നിയന്ത്രണം കൊണ്ടുവന്നിട്ടുള്ള
13 പഞ്ചായത്തുകളിൽ 11 വും ദേവികുളം നിയമസഭാ മണ്ഡലത്തിലാണ്
ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം കൊണ്ടുവരുവാൻ മാത്രം വേണ്ടിയുള്ളതല്ല ,ദുരന്ത നിവാരണ പ്രവർത്തങ്ങൾ ഏകോപിക്കുന്നതിനും ജനങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുള്ളതാണ് ജില്ലാകളക്റ്ററുടെ നടപടിക്കെതിരെ ജനങ്ങൾക്കൊപ്പം നിന്ന് സമരം ചെയ്യും . കോടതി പറഞ്ഞു എന്ന് പറഞ്ഞു ഒരു ഉത്തരവ് പുറപ്പെടിവിച്ചിട്ടുണ്ട് അത് ജനങ്ങളെ ബാധിക്കയുന്ന തരത്തിലുള്ളതാണ് ,
മണ്ഢലത്തിലെ എം എൽ എ എന്നനിലയിൽ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് എതിർക്കുമെന്ന് എ രാജ പറഞ്ഞു.

പ്രശ്നം വിവാദമായതോടെ ജില്ലാകളക്റ്റർ പ്രതാവനയുമയി രംഗത്തുവന്നു., ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്തില്‍പ്പെട്ട 13 ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുതുതായി യാതൊരുവിധ നിര്‍മ്മാണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.
ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്തില്‍പ്പെട്ട 13 ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുതുതായി യാതൊരുവിധ നിര്‍മ്മാണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം കളക്ടറുടെ നടപടിക്കെതിരെ ജില്ലയിൽ രാഷ്ട്രീയപാർട്ടികളും വ്യാപാരി വ്യവസായികളും കർഷക സംഘടനകളും കടുത്ത പ്രക്ഷോപത്തിന് ആഹ്വാനം നൽകിയിരിക്കുകയാണ് . വയനാട് മാതൃകയിൽ ദുരന്ത നിവാരണ നിയമം 2005 പ്രകാരമുള്ള നടപടിയേർപ്പെടുത്തുന്നതിൽ അഭിപ്രായം മാത്രമാണ് ജില്ലാഭരണകൂടത്തോട്‌ കോടതി ആരാഞ്ഞത്. അഭിപ്രായം അറിക്കുന്നതിന് പകരം ജില്ലാകളക്ടർ ജനദ്രോഹ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നെന്ന് അതിജീവന പോരാട്ടവേദി ആരോപിച്ചു . ജനവിരുദ്ധ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോയാൽ കടുത്ത പ്രത്യഘാതം നേരിടേണ്ടിവരുമെന്നും അതിജീവനപോരാട്ടവേദി ചെയർമാൻ റസാക്ക് ചൂരവേലി പറഞ്ഞു .”ജനങ്ങളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുത്തശേഷം ഔദാര്യം അനുവദിക്കുന്ന രീതിയിൽ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുകയാണ് .ജനങ്ങളെ ബാധിക്കുന്ന ഗുരുതര വിഷയങ്ങളെ വഴിതിരിച്ചുവിടുവാനാണ് പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളതെന്നും, കളക്‌ടർ ദിവാൻ മോഡൽ ഭരണം ജില്ലയിൽനടത്താമെന്നു കരുതേണ്ടന്നും .കോടതിയെ പഴിചാരി 13 ഗ്രാമപഞ്ചായത്തിലെ ജങ്ങളുടെ അവകാശങ്ങൾകവർന്നുകൊണ്ട് ഇറക്കിയഉത്തരവ് പിൻവലിക്കണമെന്നും ഇല്ലായെങ്കിൽ ഗുരുതര പ്രത്യഘാതം നേരിടേണ്ടി വരും” ;- റസാക്ക് ചൂരവേലി പറഞ്ഞു.
ജില്ലയിലെ ജനങ്ങളെ ആസൂത്രിതമായി കുടിയിറക്കാനും വനവൽക്കരണം നടത്താനുള്ള പിണറായി സർക്കാരിന്റെ നടപടി ക്കെതിരെ കടുത്ത ജനകിയ പ്രക്ഷോപവും കോടതിയിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും . ജനങ്ങൾ കുടിയൊഴിപ്പിക്കലിനെതിരെ ജാഗ്രത പുലർത്തണമെന്നും റസാക്ക് ചൂരവേലി അഭ്യർത്ഥിച്ചു .

 

You might also like

-