സുപ്രീംകോടതിയെ സമീപിക്കാൻ 10 ദിവസം. ദേവികുളം എം എൽ എ രാജയെ അയോഗ്യനക്കിയ വിധിക്ക് ഉപാധികളോടെ വിധിക്ക് സ്റ്റേ

. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സ്റ്റേയാണ് അനുവദിച്ചത്. നേരത്തെ, പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.സോമരാജൻ അദ്ദേഹത്തെ അയോഗ്യനാക്കിയത്.

0

കൊച്ചി |  ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരെഞ്ഞെടുപ്പ് അസാധുവാക്കിയ കോടതി വിധിക്ക് ഇടക്കാല  സ്റ്റേ  . ഉപാധികളോടെയാണ്  ഡിവിഷൻ ബെഞ്ച്  സ്റ്റേ അനുവദിച്ചത് .  സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സ്റ്റേയാണ് അനുവദിച്ചത്.ഈ കാലയളവിൽ നിയമസഭയിൽ രാജക്ക് ഒട്ടാവകാശം ഉണ്ടായിരിക്കയില്ലഎം എൽ എ എന്ന നിലയിലുള്ള  യാതൊരു ആനുകൂല്യവും  കൈപ്പറ്റരുതെന്നു  കോടതി ഉത്തരവിലുണ്ട്   ,നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട എ രാജ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ച് തന്നെ സ്റ്റേ നൽകിയത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കുന്നതിന് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.എ രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനേയും നിയമസഭാ സ്പീക്കറേൃയും അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഈ തുടർ നടപടികൾക്കടക്കമാണ് സ്റ്റേ ഉത്തരവ് ബാധകമാകുക.

വിധിക്കെതിരെ എത്രയും വേഗം സുപ്രീം കോടതിയെ സമീപിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എ.രാജയ്ക്കു നിർദേശം നൽകിയിരുന്നു. തന്റെ വാദങ്ങൾ പൂർണമായി കേൾക്കാതെയുള്ള വിധിയാണെന്നും അപ്പീൽ നൽകുമെന്നും രാജയും വ്യക്തമാക്കിയിട്ടുണ്ട്.നേരത്തെ, പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.സോമരാജൻ അദ്ദേഹത്തെ അയോഗ്യനാക്കിയത്. രാജ അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഹിന്ദു പറയർ സമുദായാംഗമല്ലെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമതത്തിലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സത്യം മറച്ചുവയ്ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി. പത്രിക റിട്ടേണിങ് ഓഫിസർ തള്ളണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡി.കുമാർ നൽകിയ ഹർജിയിലാണു വിധി.

ഹൈക്കോടതി റദ്ദാക്കിയ എംഎൽഎ സ്ഥാനം സുപ്രീംകോടതി വിധിയിലൂടെ പലപ്പോഴും പുനഃസ്ഥാപിക്കപ്പെട്ടതാണു സിപിഎമ്മിനു പ്രതീക്ഷ പകരുന്നത്. രാജ പത്രിക സമർപ്പിച്ചപ്പോൾ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി അതു തള്ളിക്കളയണമെന്നു യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ പരാതി നൽകിയതാണ്. റിട്ടേണിങ് ഓഫിസർ വഴങ്ങിയില്ല. ജയിച്ചാലും കേസിലേക്കു പോകുമെന്നു തോന്നിയ പാർട്ടി, രാജ മാമോദീസ മുങ്ങിയത് അടക്കമുള്ള രേഖകൾ നശിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു.

ഒറ്റയാൾ പോരാട്ടം തുടർന്ന കുമാർ ആരോപണം ശരിയാണെന്നു സമർഥിക്കാനുള്ള രേഖകൾ സംഘടിപ്പിച്ചു. ഇക്കാര്യത്തിൽ സ്വന്തം പാളയത്തിലുള്ള ചിലരുടെ  പിന്തുണ കുമാറിനു ലഭിച്ചോ എന്ന സംശയവും സിപിഎമ്മിനുണ്ട്. മുൻ എംഎൽഎ എസ്.രാജേന്ദ്രൻ തന്നെയാണ് സംശയമുനയിൽ. വിധി വന്നപാടെ നിയമസഭ വിട്ട രാജ എം.എം.മണിയുമായി സംസാരിച്ച ശേഷമാണു വിശദാംശങ്ങൾ ശേഖരിക്കാനായി കൊച്ചിക്കു തിരിച്ചത്.1950 നു മുൻപ് മൂന്നാറിൽ വന്നവർക്കു മാത്രമേ സംവരണത്തിന് അർഹതയുള്ളുവെന്നാണു കോടതിയുടെ കണ്ടെത്തൽ. എന്റെ മാതാപിതാക്കൾ ഇതിനു മുൻപുതന്നെ മൂന്നാറിൽ ജീവിച്ചു വന്നവരാണ്. തിരഞ്ഞെടുപ്പു സമയത്തും കോടതിയിലും സമർപ്പിച്ച ജാതി സംബന്ധമായ എല്ലാ രേഖകളും സത്യമാണ്. ഇവ പരിശോധിക്കാതെ എതിർവിഭാഗം വാക്കാൽ ഉന്നയിച്ച കാര്യങ്ങൾ പരിഗണിച്ചാണ് വിധിഎ രാജ പറഞ്ഞു

You might also like

-