ദേവികുളം എംഎൽഎ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും
തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃഢപ്രതിജ്ഞയോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്.പ്രോട്ടോകോൾ ഓഫിസറുടെ പിഴവാണ് സത്യപ്രിതിജ്ഞയിൽ പിഴവ് കടന്നുകൂടാൻ കാരണമെന്നാണ് വിലയിരുത്തുന്നത്
തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറുടെ ചേംബറിൽ രാവിലെ എട്ടരയ്ക്കായിരിക്കും സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു.
തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃഢപ്രതിജ്ഞയോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്.പ്രോട്ടോകോൾ ഓഫിസറുടെ പിഴവാണ് സത്യപ്രിതിജ്ഞയിൽ പിഴവ് കടന്നുകൂടാൻ കാരണമെന്നാണ് വിലയിരുത്തുന്നത് . മലയാളത്തിൽ തയ്യാറാക്കിയ സത്യപ്രതിജ്ഞ വാചകം തമിഴിലേക്ക് തർജ്ജിമ ചെയ്തപ്പോൾ സഗൗരവം വിട്ടുപോകുകയായിരുന്നു .