കൂടുതൽ ഇളവുകൾ ഉണ്ടായേക്കും മുഖ്യമന്ത്രിയുടെ അദ്യക്ഷതയിൽ ഇന്ന് യോഗം

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കിയേക്കും. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്

0

തിരുവനന്തപുരം :സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യ മന്ത്രിയുടെ അദ്യക്ഷതയിൽ ഇന്ന് യോഗം ചേരും നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകിട്ട് അവലോകന യോഗം ചേരുന്നത് .സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ്.കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇന്നലെ 15,058 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്.സംസ്ഥാനത്ത് വാക്‌സിനേഷൻ നടപടികളും വിജയകരമായി നടപ്പാക്കി വരുന്നതിനാൽ രോഗപകർച്ചയുടെ തോത് ഇനിയുള്ള ദിവസ്സങ്ങളിൽ കുറയുമെന്നാണ് വിദഗ്ധസമിതിയുടെ ശുപാർശ

കോഴിക്കോട് തിരുവനന്തപുരം, തൃശൂർ,  എന്നിവിടങ്ങളിലെ മ്യൂസിയങ്ങൾ രാവിലെ തുറക്കും. തിരുവനന്തപുരത്ത് പ്രഭാത-സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും. ശനിയാഴ്ച ഇനി മുതൽ പ്രവൃത്തി ദിവസമാക്കിയിരുന്നു. സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്ക് കാർഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നി‍ർബന്ധമാക്കിയിട്ടുണ്ട്. ബയോ മെട്രിക് പഞ്ചിംഗ് ആയിരിക്കില്ല. പ്ലസ് വൺ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രം കോടതി നിലപാട് അനുസരിച്ചാകും സ്കൂൾ തുറക്കലിൽ അന്തിമതീരുമാനം. തിയേറ്ററുകൾ തുറക്കാനും ഇനിയും കാത്തിരിക്കേണ്ടിവരും.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കിയേക്കും. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മ്യൂസിയങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സിനിമ ശാലകൾ ,മൃഗശാലകള്‍ തുറക്കുന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുക്കും.

You might also like

-