വിശാല ബെഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്നം; ചൊവ്വാഴ്ച വാദം നടക്കില്ല

0

ദില്ലി: ശബരിമല ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച വിശാലബഞ്ചില്‍ ചൊവ്വാഴ്ച വാദം നടക്കില്ല. ബഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് വാദം മാറ്റി വച്ചതെന്ന് സുപ്രീംകോടതി റജിസ്ട്രാര്‍ അറിയിച്ചു. പുതുക്കിയ കേസ് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച ഉച്ചയോടെ വിശാലബ‍ഞ്ച് വാദം കേള്‍ക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ബഞ്ചിലെ ഒരു അംഗത്തിന് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടതിനാലാണ് തിങ്കളാഴ്ചയും വാദം നിര്‍ത്തിയത്.തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെ ജഡ്ജിക്ക് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടതിനാല്‍ വിശാല ബെഞ്ച് പത്ത് മിനിറ്റ് നേരത്തേക്ക് പിരിഞ്ഞെങ്കിലും പിന്നീട് നാളത്തേക്ക് മാറ്റുകയായിരുന്നു.

You might also like

-