ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയെ അവഹേളിച്ച സംഭവം ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും

പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിംഗിൾ ബഞ്ച് നിർദ്ദേശിച്ചിരുന്നു

0

തിരുവനന്തപുരം | ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയെ അവഹേളിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ വാദം. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം.

ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, സി.എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് അപ്പീൽ ഹർജി പരിഗണിക്കുക. പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നടപടി ചെലവിലേക്കായി 25,000 രൂപയും നൽകാനുമായിരുന്നു ഡിസംബർ 22ലെ ഹൈക്കോടതി ഉത്തരവ്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി പെൺകുട്ടിയുടെ മൗലികാവകാശം ലംഘിച്ചെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തിയിരുന്നു. പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിംഗിൾ ബഞ്ച് നിർദ്ദേശിച്ചിരുന്നു.

എന്നാൽ യൂണിഫോമിലാണെങ്കിലും പൊലീസ് ഓഫിസർ എന്ന നിലയിൽ അല്ല പ്രവർത്തിച്ചതെന്നു സിംഗിൾ ബെഞ്ച് ഉത്തരവിൽ പറയുന്നുണ്ടെന്നു സർക്കാർ അറിയിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ മോശം വാക്കുകൾ ഉപയോഗിച്ചെന്ന ആരോപണത്തിന് തെളിവില്ല. അവർ സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിൽ അല്ല പ്രവർത്തിച്ചതെങ്കിൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത സംസ്ഥാന സർക്കാരിന് നൽകുന്നത് നിയമവിരുദ്ധവും നിലനിൽക്കാത്തതും അനുവദനീയവുമല്ലെന്നാണ് അപ്പീലിൽ സർക്കാരിന്റെ വാദം.

You might also like

-