കൊവിഡ് 19 വൈറസിന് പിന്നാലെ ചൈനയിൽ ‘ഹാന്‍ഡ വൈറസ്’ ; ഒരാള്‍ മരിച്ചു

ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ആളാണ് പുതിയ വൈറസ് ബാധമൂലം മരിച്ചത്

0

യുനാന്‍: ചൈനയില്‍ കൊവിഡ് 19 വൈറസിന് പിന്നാലെ മറ്റൊരു വൈറസ് ആക്രമണം കൂടി. ‘ഹാന്‍ഡ വൈറസ്’ ബാധിച്ച്‌ ചൈനയില്‍ ഒരാള്‍ മരിച്ചു. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ആളാണ് പുതിയ വൈറസ് ബാധമൂലം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച ആള്‍ ബസില്‍ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടയിലാണ് മരിച്ചത്. ചൈനയിലെ ഗ്ലോബല്‍ ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് 32 പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.


ചൈനയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം നാലായിരത്തിലധികം ആളുകളാണ് ഇതിനോടകം മരിച്ചത്. ഇതിന് പിന്നാലെ ഹാന്‍ഡ വൈറസ് ബാധിച്ച്‌ ഒരാള്‍ മരിച്ചത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. കൊവിഡ് വൈറസിന് പിന്നാലെ ലോകത്ത് ഹാന്‍ഡ വൈറസാണോ അടുത്ത പ്രതിസന്ധി സൃഷ്ടിക്കുക എന്നാണ് പലരുടെയും സംശയം. ഈ വൈറസ് കാരണം മരണസാധ്യത ഉണ്ടെങ്കിലും കൊവിഡ് വൈറസിനെ പോലെ ഒരു പകര്‍ച്ച വ്യാധിയായി പകരുന്നവയല്ല ഇതെന്നാണ് നേരിയ ആശ്വാസം നല്‍കുന്നത്.

You might also like

-